ദു:ഖവെള്ളി ദിനത്തിലെ ചീഫ് ജസ്റ്റിസുമാരുടെ യോഗം മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

single-img
30 March 2015

supreme courtദു:ഖവെള്ളി ദിനത്തിലെ ചീഫ് ജസ്റ്റിസുമാരുടെ യോഗം മാറ്റണമെന്ന  ആവശ്യം സുപ്രീംകോടതി തള്ളി. പൊതു അവധി ദിവസം യോഗം നടത്തുന്നതിനെതിരെ അഭിഭാഷകയായ ലില്ലി തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

ദുഃഖവെള്ളി ദിനമായ ഏപ്രില്‍ മൂന്നിന് രാജ്യത്തെ എല്ലാ ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജസ്റ്റിസുമാരുടെ പ്രവര്‍ത്തി ദിവസങ്ങളെ ബാധിക്കാതിരിക്കാനായി അവധി ദിവസങ്ങളിലാണ് സമ്മേളനം സംഘടിപ്പിക്കാറുള്ളത്. 2009 ല്‍ സ്വാതന്ത്ര്യദിനത്തില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും. അന്നില്ലാത്ത ആത്മീയത ഇന്ന് എന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു.