നിയമസഭാംഗങ്ങള്‍ക്കെല്ലാം മന്ത്രി ചൂലും പേനയും വിതരണം ചെയ്തു

single-img
30 March 2015

asamലക്‌നൗ: യുപി മന്ത്രി അസം ഖാന്‍ നിയമസഭാംഗങ്ങള്‍ക്കെല്ലാം ചൂലും പേനയും വിതരണം ചെയ്തു. ഒരു മന്ത്രി വ്യത്യസ്തനായി. നിയമസഭാ സമ്മേളനം അവസാനിക്കുന്ന വേളയിലാണ് മന്ത്രി എംഎൽഎമാർക്ക് പേനയും ചൂലും സമ്മാനമായി അയച്ചു കൊടുത്തത്.

സമൂഹത്തിലെ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ ഇവയില്‍ ഫലപ്രദമായത് ഉപയോഗിക്കാമെന്നും മന്ത്രിയുടെ ഉപദേശവുമുണ്ട്. എംഎല്‍എമാര്‍ക്കെല്ലാം ചൂലും പേനയും സമ്മാനം കത്തില്‍ പറയുന്നത് ഇങ്ങനെയാണ്. സമ്മാനമായി നല്‍കിയ ചൂലും പേനയും ഏതാണ് ഫലപ്രദമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. താന്‍ സംസാരിക്കുന്നയാളല്ലെങ്കിലും നിങ്ങളുടെ ഹൃദയങ്ങള്‍ അറിയുന്നയാളാണ്. ഈ സമ്മാനങ്ങളില്‍ ഏതാണ് മുദ്രാവാക്യങ്ങള്‍ കൊണ്ടുമാത്രം നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും അദ്ദേഹം കളിയാക്കി ചോദിക്കുന്നു.

നേരത്തെ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയെ അസംഖാന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കയ്യിലിരിക്കുന്ന പേന പിടിച്ചുവാങ്ങി ഇന്ത്യക്കാരുടെ കൈയ്യില്‍ ചൂലു കൊടുത്തിരിക്കുകയാണ് എന്നായിരുന്നു അസംഖാന്റെ കളിയാക്കല്‍. ഇതിനു പിന്നാലെയാണ് പേനയും ചൂലും ഒപ്പം ഉപദേശം നല്‍കുന്ന കത്തും അസംഖാന്‍ വിതരണം ചെയ്തത്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദേശം മികച്ചതാണെന്നും അത് ദഹിക്കാത്തതാണ് അസംഖാന്റെ പ്രശ്‌നമെന്നും ബിജെപി എംഎല്‍എ രാധാ മോഹന്‍ദാസ് അഗര്‍വാള്‍ പ്രതികരിച്ചു. അസംഖാന്‍ പ്രധാനമന്ത്രിയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.