ഇനി മുതൽ ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന തരത്തിൽ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങിയാൽ ജയിലിലാകും

single-img
30 March 2015

tightഇനി മുതൽ ഇറുകിയതോ ശരീരഭാഗങ്ങള്‍ പുറത്തു കാണുന്ന വിധത്തിലുള്ള വസ്ത്രങ്ങളോ ധരിച്ച് പുറത്തിറങ്ങിയാൽ പിടി വീഴും. ഈ നിരോധനം നിലവിൽ വന്നിരിക്കുന്നത് പീഡനങ്ങൾ ഇല്ലാതാക്കാൻ സ്ത്രീകള്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്ന് പറയുന്ന ഇന്ത്യയിലല്ല, മറിച്ച് പരിഷ്‌കൃത ജനതയെന്ന് അവകാശപ്പെടുന്ന യൂറോപ്പിലെ ഫ്രാന്‍സിലാണെന്ന് മാത്രം. പാരീസിലെ റു സെന്റ് ഡെനിസ്, പിഗല്ലേ ജില്ലകളിലെ തെരുവകളില്‍ വേശ്യകള്‍ അശ്ലീല രീതിയില്‍ വസ്ത്രം ധരിച്ച് നില്‍ക്കുന്നത് ഇല്ലാതാക്കാണ് സര്‍ക്കാര്‍ നിയമ പരിഷ്‌കരണം കൊണ്ടുവരുന്നത്.

പുതിയ നിയമം വരുന്നതോടെ വേശ്യകള്‍ റോഡരുകിലും മറ്റും ശരീരാവയവങ്ങള്‍ കാട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് ഇല്ലാതാകും.   അതേസമയം, തങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നതിനെതിരെ വേശ്യകളുടെ സംഘടന രംഗത്തെത്തിത്തുടങ്ങി.

നിയമ പരിഷ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. ഫ്രാന്‍സില്‍ വേശ്യാലയം നിയമ വിധേയമാക്കണമെന്നാണ് പത്തില്‍ ആറ് ഫ്രഞ്ചുകാരുടെയും അഭിപ്രായം. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നതിനോട് മിക്കവരും എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. 20,000ത്തോളം വേശ്യകള്‍ ഇപ്പോള്‍ ഫ്രാന്‍സില്‍ ഉണ്ടെന്നാണ് കണക്കുകള്‍.