പാർട്ടി പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ച പരിപാടിയിൽ വി എസ് പങ്കെടുത്തു

single-img
29 March 2015

download (5)പാർട്ടി പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ച പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നടന്ന പരിപാടിയിലാണ് വി.എസ് ഉദ്ഘാടകനായി പങ്കെടുത്തത്.

ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവർ ചേർന്ന് രൂപം നൽകിയ ദേശാഭിമാനി സ്വയം സഹായ സംഘം എന്ന സംഘടനയാണ് പരിപാടി ആസൂത്രണം ചെയ്തത്. രക്തസാക്ഷികളെ അനുസ്മരിക്കാനും നിർദ്ധന കുടുംബങ്ങൾക്ക് വീട് വച്ചു നൽകുകയും ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനമാണ് വി.എസ് നിർവഹിച്ചത്.

പ്രാദേശിക പ്രശ്നങ്ങളുള്ളതിനാൽ തന്നെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് വി.എസിനോട് ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ഗൗനിക്കാതെയാണ് വി.എസ് പരിപാടി ഉദ്ഘാടനം ചെയ്തത്.