കേരളാ കോണ്‍ഗ്രസ് ഓഫീസിന് നേര്‍ക്ക് ആക്രമണം;ഒരാള്‍ക്ക് പരിക്ക്

single-img
29 March 2015

download (3)കേരളാ കോണ്‍ഗ്രസ് ഓഫീസിന് നേരെ പി.സി ജോര്‍ജ് അനുകൂലികളുടെ ആക്രമണം.കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.സി (എം)യുടെ ജില്ലാ കമ്മിറ്റി യോഗം ചേരാനിരിക്കവെയാണ് സംഘര്‍ഷമുണ്ടായത്.
യോഗത്തിലേക്ക് പി.സി ജോര്‍ജിനെ അനുകൂലിക്കുന്ന നേതാക്കളെത്തി കെ.എം മാണിക്ക് എതിരെ പ്രമേയം അവതരപ്പിക്കിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

 

 

എന്നാല്‍ മറു വിഭാഗം ഇതിനെ എതിര്‍ത്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.