അപ്രിയ സത്യങ്ങള്‍ പറയാന്‍ മടിക്കരുതെന്ന് ആന്‍റണി

single-img
29 March 2015

AK-ANTONY_04_7_2013മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനവും ആഡംബരപ്രിയവും മൂലം സമൂഹത്തിൽ സാമ്പത്തിക അസമത്വം വർദ്ധിക്കുകയാണെന്ന് എ.കെ.ആന്റണി.
ഈ ദുഷിച്ച പ്രവണതയ്ക്കെതിരെ സമരം ചെയ്യണം. അതിന് വേണ്ടി അപ്രിയ സത്യങ്ങൾ പറയേണ്ടി വന്നാലും മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വെക്കത്ത് കെപിസിസി സംഘടിപ്പിച്ച സത്യഗ്രഹ നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി.90 വര്‍ഷം മുന്‍പു നന്മയിലേക്ക് നയിച്ച സാഹചര്യങ്ങളില്‍നിന്ന് നാം പിന്നോട്ടു പോകുന്നു. ആനുകാലിക രാഷ്ട്രീയ സംഭവങ്ങള്‍ നമ്മുടെ നല്ല മാതൃകയെ തട്ടുടയ്ക്കുകയാണ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃത്വം വൈക്കം സത്യാഗ്രഹം ഏറ്റെടുത്തതും ചരിത്രസമരമാക്കി മാറ്റിയതും ടി.കെ.മാധവന്റെ നിശ്ചയദാർഢ്യം മൂലമാണെന്നും ആന്റണി പറഞ്ഞു.മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ലക്ഷ്യവും സാമൂഹിക ലക്ഷ്യവും ഒന്നായിക്കണ്ട് വിജയിപ്പിച്ച സമരമാണ് വൈക്കം സത്യാഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.കെ പി സി സി പ്രസിഡന്റ് വി.എം.സുധീരൻ അദ്ധ്യക്ഷത വഹിച്ചു.