മുഖ്യമന്ത്രിയെ തടയുമെന്ന രഹസ്യവിവരം; ഉഴവൂര്‍ വിജയൻ പോലീസ് പിടിയിൽ

single-img
28 March 2015

vijayan മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ ചീമുട്ടയെറിയാനും കരിങ്കൊടി കാണിക്കാനും എത്തിയതാണെന്ന സംശയത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തോടൊപ്പം ഇരുപതോളം പ്രവര്‍ത്തകരെയും കോട്ടയം വെസ്റ്റ് പൊലീസ്  അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കോട്ടയം പി.ഡബ്ല്യൂ.ഡി  റെസ്റ്റ് ഹൗസില്‍ വെച്ചാണ് വിജയനെ കസ്റ്റഡിയിലെടുത്തത്.

താന്‍ റെസ്റ്റ് ഹൗസില്‍ ഭക്ഷണം കഴിക്കാനെത്തിയതാണെന്നും തന്നെയും പ്രവര്‍ത്തകരെയും അന്യായമായാണ് പൊലീസ്  കസ്റ്റഡിയിലെടുത്തതെന്നും വിജയന്‍ പ്രതികരിച്ചു.