പി സി ജോര്‍ജിന് ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റാൻ ധാരണ

single-img
28 March 2015

27-1427443488-pc-georgeതിരുവനന്തപുരം: മാണിയുടെ സമ്മര്‍ദ്ദത്തെ തുടർന്ന് പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഉറപ്പായി. ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന് മുഖ്യമന്ത്രിയെ മാണി അറിയിച്ചിരുന്നു.

അടുത്ത വ്യാഴാഴ്ചയ്ക്കകം തീരുമാനം എടുത്തില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മാണി മുഖ്യമന്ത്രിയെ അറിയിച്ചു.  മുഖ്യമന്ത്രി വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം വിഷയത്തില്‍ തീരുമാനമുണ്ടാവും.

ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റിയാലും ജോര്‍ജ് മുന്നണിയില്‍തന്നെ തുടരുമെന്നാണ് സൂചന. ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ടതാണെന്നും ഒരാളെ മാറ്റാനുള്ള അവകാശം പാര്‍ട്ടിക്ക് ഉണ്ടെന്നുമുള്ള നിലപാടാണ് മാണി സ്വീകരിച്ചത്.

അതിനിടെ, ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് തന്നെ മാറ്റുവെന്ന വാര്‍ത്തകള്‍ ജോര്‍ജ് നിഷേധിച്ചു. ശനിയാഴ്ച രാവിലെയും മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു. വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം ചര്‍ച്ച നടത്താമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.