എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കില്ല, വ്യോമയാന നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി മഹേഷ് ശര്‍മ

single-img
27 March 2015

unnty7uamedഎയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി മഹേഷ് ശര്‍മ. നിയമം അനുവദിക്കുകയാണെങ്കില്‍ സ്ഥാപനത്തെ നയിക്കാന്‍ സ്വകാര്യ മേഖലയില്‍ നിന്നും വിദഗ്ധനെ കൊണ്ടു വരും.

കമ്പനിയുടെ തലപ്പത്ത് യോഗ്യരായവരെ നിയമിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കും. എയര്‍ ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനായ വ്യക്തിയെ കണ്ടെത്തുന്നതില്‍ പബ്ലിക് എന്റര്‍പ്രൈസ് സെലക്ഷന്‍ ബോര്‍ഡ് പരാജയപ്പെട്ടതോടെയാണ് വ്യോമമന്ത്രാലയത്തിന്റെ നടപടി.

നാല്‍പ്പതിനായിരം കോടി രൂപയോളം ബാദ്ധ്യതയുള്ള എയര്‍ ഇന്ത്യയെ സ്വകര്യവല്‍കരിക്കണമെന്ന ആവശ്യംചില കോണുകളില്‍ നിന്നും ഉയ#ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം പുതിയ വ്യോമയാന നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.