ഇന്ത്യൻ പരാജയത്തെ നാണക്കേടെന്ന് വിളിച്ച് ടൈംസ്‌നൗ ചാനലും അര്‍ണാബ് ഗോസ്വാമിയും;അര്‍ണാബിനെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

single-img
27 March 2015

screen-12.52.50[27.03.2015]ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ പരാജയത്തെ നാണക്കേടെന്ന് വിശേഷിപ്പിച്ച് പ്രചാരണം നടത്തിയ ടൈംസ് നൗ ചാനലിനും ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിക്കും എതിരെ സോഷ്യൽ മീഡിയയുടെ പ്രതിഷേധം. ടീം ഇന്ത്യയെ വിമര്‍ശിച്ച് ഷെയിംഡ്ഇൻ സിഡ്നി എന്ന ഹാഷ് ടാഗ് പ്രചരണമാണു ചാനൽ നടത്തിയത്.ചാനലിന്റെ വിമർശനത്തെ തുടർന്ന് ചാനലിനും അർണാബിനുമെതിരെ മറുപടി ഹാഷ് ടാഗുമായി ഇന്ത്യൻ ആരാധകർ രംഗത്തെത്തി

ടൈംസ് നൗ ചാനലിനെതിരായ ഷെയിം ഓൺ ടൈംസ് നൌ( #ShameOnTimesNow ) ഹാഷ് ടാഗാണു ഇന്ന് സോഷ്യൽ മീഡിയയിൽ ഹിറ്റായി തുടരുന്നത്..ട്വിറ്ററിൽ ഏറ്റവും അധികം ചർച്ച ചെയ്ത ഹാഷ് ടാഗും ഷെയിം ഓൺ ടൈംസ് നൌ ആണു.സെന്‍സേഷന്‍ മാത്രം ലക്ഷ്യം വെച്ചുള്ള ചാനലിനും അർണാബിനും എതിരെ ഇതിനു മുൻപും പല തവണ വിമർശനങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.ആക്ടിവിസ്റ്റുകളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ചാനൽ ശ്രമത്തിനെതിരെ കവിതാ കൃഷ്ണന്‍, വൃന്ധാ ഗ്രോവര്‍ തുടങ്ങി ചില ആക്ടിവിസ്റ്റുകള്‍ ചേര്‍ന്ന് അര്‍ണാബ് ഗോസ്വാമിക്ക് ഒരു തുറന്ന കത്തെഴുതിയത് ചർച്ച ആയിരുന്നു.

ഒരു റൺസ് മാത്രമെടുത്ത് കൊഹ്ലി രാജ്യത്തോട് മാപ്പ് പരയണമെന്നും തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ധോണിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്നും ടൈംസ് നൌ ചാനൽ പറഞ്ഞിരുന്നു.

ഇന്ത്യയിൽ ഏറ്റവും ജനപ്രീയമായ ഇംഗീഷ് ന്യൂസ് ചാനലിൽ നിന്ന് ഏറ്റവും നാണക്കെട്ട ന്യൂസ് ചാനലായി ടൈംസ് നൌ മാറി എന്ന തരത്തിലുള്ള വിമർശനങ്ങളാണു ട്വിറ്ററിൽ.