തോക്കുകള്‍ മാത്രം കണ്ടുവളര്‍ന്ന ഒരു ബാല്യത്തിന്റെ ഹൃദയം നുറുങ്ങുന്ന നേര്‍കാഴ്ച

single-img
27 March 2015

CA4zS7fWYAAaEIJ (1)തന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ട് തോക്കാണെന്നു കരുതി കൈകള്‍ പൊക്കിപ്പിടിക്കുന്ന സിറിയന്‍ പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വേദനയായി പടരുന്നു.

സിറിയന്‍ അഭ്യന്തര യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യത്ത് ദുരിതമനുഭവിക്കുന്നത് 14 മില്യണ്‍ കുട്ടികളെന്ന് യു.എന്‍ ശിശുക്ഷേമ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.രണ്ട് മില്യണോളം കുട്ടികള്‍ക്ക് ഇനിയും സഹായം എത്തിക്കാന്‍ കഴിഞ്ഞിട്ടെന്ന് യു.എന്‍ വ്യക്തമാക്കിയിരുന്നു. 2012-ലേക്കാള്‍ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ എണ്ണം 2015-ല്‍ വര്‍ധിച്ചതായും യൂനിസെഫിന്റെ റിപ്പോര്‍ട്ടിലുണ്ട്.

സംഘര്‍ങ്ങളില്‍ ഇതുവരെ 211,000 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ഏറ്റവും പുതിയ കണക്ക്. ഇതില്‍ 18,242 പേര്‍ കുട്ടികളും 18,457 പേര്‍ സ്ത്രീകളുമാണ്. മൂന്ന് മില്യണടുത്ത് ആളുകള്‍ സ്വന്തം രാജ്യം വിട്ട് അയല്‍രാജ്യങ്ങളായ ജോര്‍ദാന്‍, തുര്‍ക്കി, ലബ്നാന്‍ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തിട്ടുമുണ്ട്. ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തോടെ സിറിയന്‍ ജനതയുടെ ജീവിത ദുരിത ഇരട്ടിയായവുകയും ചെയ്തിട്ടുണ്ട്.