മലയാളം ഋഷികേശിലൂടെ വീണ്ടും ഉയരത്തില്‍; ഇന്ത്യയിലെ സാധാരണക്കാരുടെ സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ക്കുള്ള അവാര്‍ഡ് ആലപ്പുഴക്കാരന്‍ ഋഷികേശിന്

single-img
27 March 2015

Rishi

മലയാളവും മലയാളിയും ഋഷികേശിലൂടെ വീണ്ടും ഉയരത്തിലെത്തി. നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാധാരണക്കാരുടെ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്കുള്ള അംഗികാരത്തിലൂടെയാണ് ഗ്രാമീണ ഈ ുവാവിനു രാജ്യത്തിന്റെ അംഗീകാരം ലഭിച്ചത്. ുഹമ്മ ചിറയില്‍ ഋഷികേശാണ് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയത്.

ഋഷികേശ് വികസിപ്പിച്ചെടുത്ത 11 കെ.വി വയര്‍ലെസ് വോള്‍ട്ടേജ് സെന്‍സര്‍ ഉപകരണത്തിന്റെ പ്രദര്‍ശനം കാണാനായി രാഷ്ട്രപതിയടക്കം രാജ്യത്തെ പ്രമുഖരായ ശാസ്ത്ര വ്യക്തിത്വങ്ങളാണ് എത്തിയത്. 11 കെ.വി ഇലക്ട്രിക് ലൈനില്‍ വൈദ്യുതി പ്രസരണം ഉണ്ടോയെന്ന് പതിനാല് മീറ്റര്‍ ദൂരെ നിന്ന് അറിയാന്‍ കഴിയുന്ന ഉപകരണമാണിത്. എല്ലാവരുടേയും പരിശോധനകള്‍ക്ക് ശേഷമാണു ഋഷികേശിന് അംഗീകാരം ലഭിച്ചത്.

ഈ ഉപകരണത്തിലൂടെ വൈദ്യുതി ലൈനില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും ഷോക്കേറ്റ് മരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതാണ് ഈ പുതിയ കണ്ടുപിടുത്തത്തിന് കാരണമായതെന്നും ഋഷികേശള പറഞ്ഞു. ഇതിനായുള്ള അംഗീകാരമാണ് രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങിയത്.

ആസാമില്‍നിന്ന് ഉമേഷ് ചന്ദ്രശര്‍മ, ജമ്മു കശ്മീരില്‍നിന്ന് ഷാസിയാ ജാന്‍, കര്‍ണാടകയില്‍നിന്ന് ഗിരീഷ് ബാദ്രാഗോദ് എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്നുള്ള ഋഷികേശിശനക്കൂടാതെ പുരസ്‌കാരം ലഭിച്ചത്.

50000 രുപയും പ്രശസ്തി പത്രവും ശില്പവുമടങ്ങിയ പുരസ്‌കാരമാണ് ലഭിച്ചത്. കൂടാതെ രാഷ്ര്ടപതി ഭവനില്‍ ഒരുക്കിയ വിരുന്നിലും ഋഷികേശ് പങ്കെടുത്തു. രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി നാട്ടിലെത്തിയ ഋഷികേശിനെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

39 കാരനായ ഋഷികേശ് പരേതനായ വഞ്ചിച്ചിറയില്‍ സുകുമാരന്റെയും രത്‌നമ്മയുടെയും മകനാണ്. ശുഭമോളാണ് സഹോദരി. തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കാനുള്ള നടപടികള്‍ ഋഷികേശ് ആരംഭിച്ചുകഴിഞ്ഞു.