കോഹ്ലി ഫോമിലെത്താത്തതിന്‌ അനുഷ്‌കയെ വിമര്‍ശിക്കുന്നത്‌ എന്തിന് :സൗരവ്‌ ഗാംഗുലി

single-img
26 March 2015

download (1)കോഹ്ലി ഫോമിലെത്താത്തതിന്‌ അനുഷ്‌കയെ വിമര്‍ശിക്കുന്നത്‌ ജനങ്ങളുടെ പക്വതയില്ലായ്‌മയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലി. രണ്ടുപേര്‍ തമ്മില്‍ ഇഷ്‌ടത്തിലാകുന്നതില്‍ എന്താണ്‌ തെറ്റെന്നും അദ്ദേഹം ചോദിച്ചു.

അനുഷ്‌ക ചെയ്‌തതില്‍ എന്താണ്‌ തെറ്റ്‌?. എല്ലാവരും ചെയ്യുന്നതുപോലെ അവരും ക്രിക്കറ്റ്‌ മാച്ച്‌ കാണാന്‍ സിഡ്‌നിയിലെത്തി. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ സെമി ഫൈനലില്‍ 95 റണ്ണിന്‌ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു തുടങ്ങി.

 
ഇതിനിടയില്‍ മത്സരം കാണാന്‍ അനുഷ്‌ക ഗാലറിയില്‍ എത്തിയതാണ്‌ കോഹ്ലിയുടെ കളിയിലെ ശ്രദ്ധ നഷ്‌ടപ്പെടുത്തിയതെന്ന്‌ ആരോപിച്ച്‌ അനുഷ്‌കയെ ക്രിക്കറ്റ്‌ ആരാധകര്‍ ട്വിറ്ററിലൂടെ കണക്കിന്‌ വിമര്‍ശിച്ചിരുന്നു.