കേന്ദ്രസര്‍ക്കാരിന്റെ വെബ്‌രത്‌ന പുരസ്‌കാരം കേരള ടൂറിസത്തിന്

single-img
26 March 2015

Kerala Tourismകേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ക്കായുള്ള വെബ് രത്‌ന പുരസ്‌കാരം കേരള ടൂറിസത്തിന്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മികച്ച ഉള്ളടക്കത്തിനുള്ള ഗോള്‍ഡന്‍ ഐക്കണ്‍ പുരസ്‌കാരമാണു നേടിയത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നു സംസ്ഥാന ടൂറിസം സെക്രട്ടറി ജി. കമലവര്‍ധന റാവു പുരസ്‌കാരം ഏറ്റുവാങ്ങി.

ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി തുടരുന്നതിനു കേരള ടൂറിസം നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണു ദേശീയ അവാര്‍ഡെന്നു ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.

ഇന്‍വിസ് മള്‍ട്ടി മീഡിയ രൂപകല്‍പന ചെയ്ത കേരള ടൂറിസം വെബ്‌സൈറ്റ് ലോകത്ത് ഏറ്റവുമധികം സന്ദര്‍ശകരുള്ള ടൂറിസം പോര്‍ട്ടലുകളിലൊന്നാണ്. അഞ്ചു ദേശീയ പുരസ്‌കാരങ്ങളും പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡും ഈ വെബ്‌സൈറ്റ് നേടിയിട്ടുണ്ട്.