സ്പെക്ട്രം ലേലം സ്ഥിരപ്പെടുത്താൻ കേന്ദ്രത്തിന് സുപ്രീംകോടതി അനുമതി

single-img
26 March 2015

spectrum-350_052912092635ന്യൂഡൽഹി: സ്പെക്ട്രം ലേലം സ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. ഇതോടെ കേന്ദ്രത്തിന് ലേലത്തിൽ വിജയിച്ച കമ്പനികളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താനാവും. ലേലത്തിൽ വിജയിച്ച കമ്പനികൾക്ക് കേസിൽ കക്ഷി ചേർന്ന് തങ്ങളുടെ നിലപാട് അറിയിക്കാമെന്നും കോടതി വ്യക്തമാക്കി.  ബുധനാഴ്ച നടന്ന ലേലത്തിലൂടെ 1.09 ലക്ഷം കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. 80,000 കോടിയായിരുന്നു പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്.

ലേല നടപടികളെ ചോദ്യം ചെയ്ത് ഭാരതി എയർടെൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് ലേലം സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതി നേരത്തെ തടയുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ലേലം വൻ വിജയമായിരുന്നെന്നും 1.09 ലക്ഷം കോടി ലഭിച്ചതായും സർക്കാരിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. കേസ് വീണ്ടും ഏപ്രിൽ 16ന് പരിഗണിക്കും.