ടൂറിസം മാപ്പില്‍ ഉദയസൂര്യനായി നോയിഡ, രാജ്യത്തെ ആദ്യ ടൂറിസം സര്‍വ്വകലാശാല മൂന്ന് മാസത്തിനകം

single-img
24 March 2015

top_191212_2രാജ്യത്തെ ആദ്യ ടൂറിസം സര്‍വ്വകലാശാലയ്ക്ക് മൂന്ന് മാസത്തിനകം നോയ്ഡയില്‍ തുടക്കമാവും. കേന്ദ്ര ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയുടെ ആദ്യത്തെ ടൂറിസം സര്‍വ്വകലാശാല നടപ്പാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ പുതിയ നിയമം പാസാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.62ാം മേഖലയില്‍ ഉള്‍പ്പെടുത്തി താല്കാലികമായാവും ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിക്കുക. സര്‍വ്വകലാശാലയുടെ നിര്‍മ്മാണത്തിനായി മന്ത്രാലയം 25 ഏക്കര്‍ സ്ഥലം താമസിയാതെ ഏറ്റെടുക്കും.

ഐ.ഐ.ടി.ടി.എം, ദി ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിസ്റ്റിയൂട്ട് ആന്‍ഡ് മ്യൂിസിയം ഇന്‍സ്റ്റിസ്റ്റ്യൂട്ട് എന്നിവയില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനമാണ് സര്‍വ്വകലാശാലയിലൂടെ ലക്ഷ്യമിടുന്നത്. സര്‍വ്വകലാശാലയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ടൂറിസം മേഖലയെ കുറിച്ചുള്ള പരിശീലനവും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളില്‍ റിസര്‍ച്ച് നടത്താനും ടൂറിസം പഠനം സാഹിത്യത്തിന്റെ ഭാഗമാക്കുവാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദി ഇന്ത്യന്‍ കളിനറി ഇന്‍സ്റ്റിസ്റ്റിയൂട്ട് ആന്‍ഡ് മ്യൂസിയം ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ നിര്‍മ്മാണത്തിന് അദ്ദേഹം തറക്കലിട്ടു.
ആഗോള ടൂറിസം ഡെസ്ടിനേഷനായി വളര്‍ന്നുവരുവാന്‍ തക്കതായ കരുത്തുള്ള രാജ്യമാണ് ഇന്ത്യ. ടൂറിസത്തിലൂടെ രാജ്യത്തിലേക്ക് വിദേശനാണയങ്ങള്‍ ഒഴുകിയെത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.