ശ്രേയ സിഗാള്‍; ഈ ഇരുപത്തിയൊന്നുകാരിക്കു മുന്നില്‍ മുട്ടുകുത്തിയത് അഭിപ്രായപ്രകടനങ്ങളെ കൂച്ചുവിലങ്ങണിയിച്ച് സമൂഹത്തെ നിശബ്ദമാക്കാന്‍ ശ്രമിച്ച ഭരണകൂട ധാര്‍ഷ്ട്യമാണ്

single-img
24 March 2015

OB-VP503_ishrey_G_20121207043129

ശ്രേയ സിഗാള്‍ എന്ന ഇരുപത്തിയൊന്നുകാരിയെ ഇന്ന് രാജ്യം മുഴുവന്‍ വിസ്മയത്തോടെ ഉറ്റുനോക്കുകയാണ്. സമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച ഐടി ആക്റ്റിലെ വിവാദമായ 66(എ) വകുപ്പ് ഭരണഘടനവിരുദ്ധമായി സുപ്രീംകോടതി വിധിച്ചപ്പോള്‍ ഈ പെണ്‍കുട്ടി നടത്തിയ നിയമപോരാട്ടമാണ്. ഈ നിയമത്തിന് എതിരെയുള്ള പോരാട്ടം ആരംഭിച്ചത് 2012ല്‍ 66 (എ) ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്രേയ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയോടെയാണ്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങക്കൊടുവില്‍ ചരിത്രപ്രധാനമായ വിധിയും ഒടുവില്‍ വന്നെത്തിയിരിക്കുന്നു.

ശ്രേയ തന്റെ ഉപരിപഠനം നടത്തിയത് ബ്രിട്ടനിലായിരുന്നു. ഗോളോര്‍ജ്ജതന്ത്രത്തില്‍ മൂന്നു വര്‍ഷത്തെ ഉപരിപഠനത്തിന് ശേഷം ഇന്ത്യയിലെത്തിയ ശ്രേയയ്ക്ക് കാണാന്‍ കഴിഞ്ഞത് മസാഷ്യല്‍ മഡിയവഴിയുള്ള പ്രതികരണങ്ങളുടെ പേരിലുള്ള അറസ്റ്റും വിവാദങ്ങളുമാണ്. നിയപഠനത്തിന്റെ മുന്നൊരുക്കങ്ങളുമായി നാട്ടിലെത്തിയ ശ്രേയ സമൂഹത്തിന്റെ നാവുകള്‍ക്ക് വിലങ്ങിടുന്ന വിവാദ വകുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ യു.പി.എ ഗവര്‍ണ്‍മെന്റിലെ ധനമന്ത്രിയായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പേരില്‍ പുതുച്ചേരിയിലെ ബിസിനസ്സ്‌കാരന്‍ അറസ്റ്റിലായതുഗ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ കാര്‍ട്ടൂണിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തതും ഈ കാലയളവിലാണ്. ഈ സമയത്തു തന്നെയാണ് ശിവസേനാ നേതാവ്ബാല്‍ താക്കറെയുടെ നിര്യാണത്തെ തുടര്‍ന്ന് മുംബൈയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച പെണ്‍കുട്ടികളുടെ അറസ്റ്റ് നടന്നതും. ഈ സംഭവങ്ങളാണ് ശ്രേയയെ ഈ നിയമത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

നിയമത്തിന്റെ പേരില്‍ നഗ്നമായ ദുരുപയോഗം നടക്കുമ്പോള്‍ കാഴ്ചക്കാരിയായി ഇരിക്കാന്‍ ശ്രേയയ്ക്ക് ആകുമായിരുന്നില്ല. മാത്രമല്ല ഭരണകൂടം കൊട്ടിഘോഷിക്കപ്പെട്ട് പ്രസ്തുത നിയമത്തില്‍ ഇന്റര്‍നെറ്റിന്റെ ദുരുപയോഗം സംബന്ധിച്ച് പ്രത്യേക നര്‍വ്വചനമൊന്നും കാണുന്നില്ല എന്നുള്ളതും ശ്രേയയെ ഈ നിയമത്തിനെതിരെ നീങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

തന്റെ അമ്മയും സുപ്രീംകോടതി അഭിഭാഷകയുമായ മണാലിയുമായി വീട്ടിലിരുന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ശ്രേയ കോടതിലേക്ക് നീങ്ങിയത്. അസ്വസ്ഥവും ഭീകരവുമായ ഒരുവസ്ഥയാണ് ഈ നിയമം സംജാതമാക്കുന്നതെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചുകൂട എന്ന മാതാവിന്റെ ചോദ്യം ഒരു തീപ്പൊരിയായി. കോടതിയിലെത്തിയപ്പോഴോ, എന്തുകൊണ്ട് ഇത്രയും കാലം ഈ നിയമം ചോദ്യം ചെയ്യപ്പെടാതിരുന്നുവെന്ന ചോദ്യമാണ് ചീഫ്ജസ്റ്റീസ് അല്‍ത്തമാസ് കബീറില്‍ നിന്നുണ്ടായതും.

ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനം അവന്റെ അവകാശമാണെന്നും അതിനു വിലക്ക് വീണാല്‍ അത് സൃഷ്ടിക്കുന്നത് നിശബ്ദമായ ഒരു സമൂഹത്തെയാന്നെുമുള്ള ശ്രേയയുടെ തിരിച്ചറിവാണ് ഇന്ന് ഈ സുപ്രീംകോടതി വിധിയുടെ കാരണം തന്നെ. സമൂഹത്തിന്റെ അഭിപ്രായം രഹസ്യമായി പ്രകടിപ്പിക്കാനുള്ള അത് പരസ്യമായിതന്നെ പറയാനുള്ളതാണെന്നുള്ള ആശ്വാസം ജനങ്ങളുടെ മുഖത്ത് വിരിയുമ്പോള്‍ ശ്രേയയ്ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.