ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

single-img
24 March 2015

SC-1
സോഷ്യല്‍ മീഡിയകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ഈ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും രാജ്യ സുരക്ഷ, മതസൗഹാര്‍ദം എന്നിവ സംരക്ഷിക്കാന്‍ ഈ വകുപ്പിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. 66 എയും 118ഡിയും തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. സാമൂഹിക മാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തടയുന്നതിനായിരുന്നു ഈ വകുപ്പ്. കേരള സര്‍ക്കാര്‍ പാസാക്കിയ കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

വിവാദ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. സോഷ്യലമീഡിയകള്‍ വഴി മതവൈരം സൃഷ്ടിക്കുന്നതും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.