ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ ബീഫ് നിരോധനം നടപ്പാക്കാനാകില്ലെന്ന് ഗോവ മുഖ്യമന്ത്രി

single-img
20 March 2015

beefഗോവയില്‍ ബീഫ് നിരോധനം നടപ്പാക്കാനാവില്ലെന്ന് ഗോവയിലെ ബിജെപി സര്‍ക്കാര്‍. മഹാരാഷ്ട്രയും ഹരിയാനും ബീഫ് നിരോധിക്കുകയും രാജ്യമെങ്ങും നിരോധനം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയും ചെയ്യുന്നതിനിടയിലാണ് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പ്രധാന വിഭവങ്ങളിലൊന്നായ ബീഫ് നിരോധിക്കുക അപ്രായോഗികമാണെന്ന് ഗോവയിലെ ബിജെപി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പരേഷ്‌കര്‍ വ്യക്തമാക്കിയത്.

ക്രിസ്ത്യന്‍മുസ്ലീം വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ഗോവയില്‍ നിരവധി വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെയാണ് അവരുടെ വിശ്വാസം പാര്‍ട്ടി നേടിയെടുത്തിട്ടുള്ളതെന്നും
സംസ്ഥാനത്ത് 40 ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍മുസ്ലീം വിഭാഗത്തില്‍പെട്ട ന്യൂനപക്ഷങ്ങളുടെ ആഹാരരീതിയെ തടസ്സപ്പെടുത്തുന്ന ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ലെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന്റെ മനതൃത്വത്തില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിഫ് നിരോധിച്ച തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഗോവ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഗോവയില്‍ ആവശ്യത്തിന് ബിഫ് ലഭ്യമാകുന്നില്ലെന്ന പ്രശ്‌നത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍നിന്നും മറ്റും ബീഫ് കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഗോവ മീറ്റ് കോംപ്ലകസ് ലിമിറ്റഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.