വോട്ടിങ് യന്ത്രത്തില്‍ ഇനിമുതല്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ഉള്‍പ്പെടുത്തും

single-img
19 March 2015

sc-asks-ec-to-install-electronic-voting-machines-issuing-paper-receipts-to-voters-for-2014-polls_081013010529

മെയ് ഒന്ന് മുതല്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ഉള്‍പ്പെടുത്തും. അപരന്മാരുണ്ടാക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിത്.

തെരഞ്ഞെടുപ്പുകളില്‍ അപരന്മാരെക്കൊണ്ട് പൊറുതിമുട്ടിയ സാഹചര്യത്തില്‍ ഇലക്ട്രോണിക് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര തെരഞ്ഞെടപ്പ് കമ്മീഷന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ നിന്നാണ് ഈ ആശയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്‌ക്കെത്തിയത്.

സാധാരണയായി സ്ഥാനാര്‍ത്ഥിയുടെ പേരു നോക്കി വോട്ട് ചെയ്യാന്‍ പോകുന്നവരാണ് പലപ്പോഴും അപരന്മാരുടെ ചതിയില്‍ പെടാറുള്ളത്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്‌നം തീരുമെന്നാണ് കമ്മീഷന്‍ കണക്കുകൂട്ടുന്നത്. വോട്ടു ചെയ്യുന്നതിനുള്ള ബട്ടണ് സമീപം സ്ഥാപിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഉള്‍പ്പെടുന്ന ഭാഗത്തുതന്നെയാണ് സ്ഥാനാര്‍ത്ഥിയുടെ ചിത്രവും പതിക്കാന്‍ ഉദ്ദേശിക്കുന്നത്.