2013 മുതല്‍ ഇന്ത്യയില്‍ ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
19 March 2015

rape_protest_PTI12013 മുതല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബലാത്സംഗ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണെന്ന് കേന്ദ്രസര്‍ക്കാര്‍. ബലാത്സംഗങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലവത്താകുമെന്നാണ് കരുതുന്നതെന്നും ബുധനാഴ്ച്ച രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവാണ് രാജ്യസഭയില്‍ പ്രസ്താവന നടത്തിയത്.

നമുക്ക് എണ്ണിയെടുക്കാന്‍ എണ്ണാന്‍ സാധിക്കാത്ത അത്രയും നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബലാത്സംഗവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണെന്നും ഇത് സര്‍ക്കാരിനെ സംബന്ധിച്ച് ഉകണ്ഠാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2013 മുതല്‍ നാടകീയമായി ഈ കണക്കുകള്‍ വര്‍ദ്ധിക്കുകയാണ്. ലൈംഗിക അധിക്ഷേപമുണ്ടായെന്ന് ഒരു സ്ത്രീ പരാതിപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഐപിസിയില്‍ ചേര്‍ത്തിരുന്നതിനെ പിന്തുടര്‍ന്നാണ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസുകളില്‍ വര്‍ദ്ധനവുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.