ലൈക്കും ഷെയറും മാത്രമല്ല, ഇനി കാശും ഫേസ്ബുക്ക് വഴി അയയ്ക്കാം

single-img
18 March 2015

facebook_logoന്യൂയോര്‍ക്ക്: ഇനി മുതൽ ഫേസ്ബുക്ക് വഴി സുഹൃത്തുക്കൾക്ക് കാശും അയയ്ക്കാം.  മെസഞ്ചര്‍ സര്‍വീസിലൂടെ പണം അടയ്ക്കാനുള്ള സംവിധാനം ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. മെസഞ്ചറില്‍ ഫോട്ടോയും സ്റ്റിക്കറുകളും അയക്കാനുള്ള ബട്ടനൊപ്പം ഇനി ഡോളറിന്റെ ചിഹ്നവും പ്രത്യക്ഷപ്പെടും. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍, പണം അയക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഫേസ്ബുക്കിന്റെ മറ്റ് വിവരങ്ങളില്‍ നിന്നും വേര്‍തിരിച്ചാണ് പണം അടയ്ക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നതായി കമ്പനി അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയിൽ ഈ സേവനം ലഭ്യമാകും.

ഇത്രയും നാള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ജീവകാരുണ്യ വാര്‍ത്തകള്‍ക്ക് പരമാവധി  ഷെയര്‍ നല്‍കിയിരുന്ന നമുക്ക് ഇനി മുതൽ പണവും അയയ്ക്കാനുള്ള അവസരമാണ് ഫേസ്ബുക്കില്‍ നൽകുന്നത്.

പണം കൈമാറാന്‍ വളരെ സൗകര്യപ്രദവും സുരക്ഷിതവുമായ ഫീച്ചറായിരിക്കും ഇതെന്ന് അധികൃതര്‍ പറയുന്നു. ഡെബിറ്റ് കാര്‍ഡിലൂടെയും നെറ്റ് ബാങ്കിംഗിലൂടെയും ഇടപാടുകള്‍ നടത്താം. കമ്പ്യൂട്ടറിനോടൊപ്പം ആപ്പിള്‍, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും സേവനം ലഭ്യമായിരിക്കും.