ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കടലിനടിയിലെ ത്രസിപ്പിക്കുന്ന കാഴ്ചകള്‍ കാണാം

single-img
17 March 2015

cbkആഴക്കടലിലെ മനോഹരദൃശ്യങ്ങളുമായി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ.. ബോളിവുഡ് സിനിമകളിളെ പോലും വെല്ലുവിളിക്കുന്ന അത്ഭുതക്കാഴ്ചകളാണ് ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ദൃശ്യമാകുന്നത്.

ബ്രസീലിയന്‍ ദ്വീപുകളായ ഫെര്‍ണാണ്ടേ ദെ നോറോനാ, അതോള്‍ ദ റോകാസ് എന്നിവിടങ്ങളില്‍നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുനസ്‌കോയുടെ ഹിെറേജ് സൈറ്റുകളാണ് ഇവ. 2007ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. 27 രാജ്യങ്ങളില്‍ ചിത്രീകരണം നടത്തിയശേഷം ഇന്ത്യയില്‍ ബാംഗ്ലൂരിലാണ് ആദ്യമായി ചിത്രീകരണം ആരംഭിച്ചത്. 360 ഡിഗ്രിയില്‍ ചിത്രം എടുക്കുവാന്‍ സാധിക്കുന്ന പനോരമിക് ക്യാമറ ഘടിപ്പിച്ചാണ് ചിത്രീകരണം നടത്തുന്നത്. എന്തായാലും ആഴക്കടലിലെ മനോഹരദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്.

കാഴ്ചകൾ കാണാൻ