സസ്‌പെന്‍ഷന്‍ തനിക്ക് മണ്ണാങ്കട്ടയാണെന്ന് ഇ.പി ജയരാജന്‍

single-img
17 March 2015

e p jayarajanനിയമസഭയില്‍ സ്പീക്കറുടെ ഡയസ് അടക്കമുള്ളവ തകര്‍ത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലഭിച്ച സസ്‌പെന്‍ഷന്‍ തനിക്ക് മണ്ണാങ്കട്ടയാണെന്ന് ഇ.പി. ജയരാജന്‍. അഭിമാനം തോന്നുന്നു. നാടിന്റെയും സംസ്ഥാനത്തിന്റെയും ശബ്ദം സഭയില്‍ ഉയര്‍ത്താന്‍ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

ജനങ്ങളോടാണ് തനിക്ക് ബാധ്യതയെന്നും ഉമ്മന്‍ചാണ്ടിയുടെ ചെലവിലല്ല താന്‍ എം.എല്‍.എയായതെന്നും ജയരാജന്‍ പറഞ്ഞു. ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജയരാജന്‍ ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.