ചന്ദ്രബോസ് കൊലക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു

single-img
17 March 2015

chandra-bose-1ചന്ദ്രബോസ് കൊലക്കേസില്‍ അഡ്വ.സി.പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് ആഭ്യന്തരവകുപ്പ്് ഉത്തരവിറക്കി. ചന്ദ്രബോസിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.

തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ജനുവരി 29ന് വിവാദ വ്യവസായി അബ്ദുള്‍ നിസാം ക്രൂരമായി മര്‍ദിച്ചും കാറിടിപ്പിച്ചും പരിക്കേല്‍പ്പിച്ചുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചു. കാര്‍ നിര്‍ത്തി ഹോണടിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് ഗേറ്റ് തുറക്കാന്‍ വൈകിയതാണ് നിസാമിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് രോഷാകുലനായ നിസാം ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിച്ചു.

മര്‍ദനമേറ്റ് അവശനായി മതിലില്‍ ചാരി നിന്ന ചന്ദ്രബോസിനെ നിസാം തന്റെ ഹമ്മര്‍ കാറില്‍ പിന്നാലെയെത്തി മതിലില്‍ ചേര്‍ത്തിടിക്കുകയായിരുന്നു.