ഇനിമുതല്‍ ജര്‍മ്മനിയില്‍ സ്ത്രീക്കും പുരുഷനും തൊഴിലില്‍ തുല്യവേതനം

single-img
16 March 2015

germanyതൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനവും കോര്‍പ്പറേറ്റ് ബോര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യവും ഉറപ്പാക്കിയ ജര്‍മ്മനി ലിംഗസമത്വത്തിന്റെ ഉത്തമമാദാഹരണമായി സ്തീപുരുഷഭേദമെന്യേ തുല്യവേതനം ഉറപ്പുവരുത്താന്‍ പുതിയ നിയമം ആവിഷ്‌കരിക്കുന്നു.

മണിക്കൂറിനെ അടിസ്ഥാനമാക്കിയാല്‍ പോലും സ്ത്രീകള്‍ക്ക് നല്കുന്ന വേതനം അഞ്ചിലൊന്നു കുറവാണെന്ന് 2006 ലെ സര്‍വ്വേ കണക്കാക്കിയിരുന്നു. ഇത് യൂറോപ്യന്‍ യൂണിയന്റെ ശരാശരി കണക്കിനെക്കാള്‍ വളരെ താഴെയാണ്. യൂറോപ്യന്‍ യൂണിയനിലെ ശരാശരി വേതനന്തരം 16 ശതമാനമാണ്. പ്രസവാവധിയും കുടുംബബന്ധത്തിന് മുന്‍തൂക്കം ലഭിക്കുന്ന ജോലികള്‍ തേടുന്നതുമാണ് വേതനവ്യത്യാസത്തിനുള്ള കാരണമായി പൊതുവെ വിലയിരുത്തുന്നത്.

ജര്‍മ്മന്‍ രാഷ്ട്രീയവും സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്‍കാറുണ്ട്. ജര്‍മ്മനിയുടെ ചാന്‍സലറും, പ്രതിരോധമന്ത്രിയും സ്ത്രീകള്‍ ആണ്.