മനം കുളിര്‍പ്പിച്ച് ഒരു യാത്രയാകാം .. വയനാട്ടിലേക്ക്

single-img
16 March 2015

നഗരജീവിതത്തിന്റെ ചൂടും ആലസ്യം അകറ്റി മനസ്സിനെയും ശരീരത്തെയും സ്വച്ഛ ശീതളമാക്കാന്‍ ഈ യാത്ര നിങ്ങളെ സഹായിക്കും. പ്രകൃതി തന്റെയെല്ലാം ഒതുക്കിവെച്ചിരിക്കുന്ന ഇടം. കണ്ണൂരും കോഴിക്കോടും അതിര്‍ത്തി പങ്കിട്ടിരിക്കുന്ന വയനാടിലേക്കുള്ള യാത്ര തന്നെ മനസ്സിനെ കുളിരണിയിക്കുന്നതാണ്. പശ്ചിമഘട്ടത്തിെല പച്ചപ്പ് നിറഞ്ഞ ഇൗ പ്രേദശം കാണാന്‍ വിേദശികളും സ്വേദശികളുമടക്കം അനവധി പേരാണ് ദിനവും എത്തിച്ചേരുന്നത്.
േകരളത്തിെന്റ പ്രന്തണ്ടാമെത്ത ജില്ലയാണ് വയനാട്. 1980 നവംബര്‍ 1നാണ് വയനാട് ജില്ല രൂപികരിക്കുന്നത്. മായന്മാരുെട നാട് എന്ന അര്‍ത്ഥത്തില്‍ മായേക്ഷ്രത എന്നാണ് വയനാട് അറിയപ്പെട്ടിരുന്നത്. മായേക്ഷ്രത മായനാടായും പിന്നീട് വയനാട് ആയും മാറി എന്ന് വിശ്വസിക്കുന്നു. എന്നാല്‍ വയലിെന്റ നാട് എന്ന അര്‍ത്ഥത്തില്‍ വയല്‍ നാട് ആണ് വയനാട് എന്ന േപരിന് പിന്നില്‍ എന്ന് വിശ്വസിക്കുന്നവരും കുറവല്ല.
പ്രകൃതിയുടെ ഏത് കാലാവസ്ഥയിലും പശ്ചിമഘട്ടം അതിന്റെ സൗന്ദര്യം ആസ്വാദനത്തിനായി നമുക്ക് തുറന്നിട്ടിരിക്കുന്നതായി തോന്നും. ചിന്നി ചിന്നി പെയുന്ന മഴയും പ്രകൃതിയുമായി തലോടി സല്ലപിക്കുന്ന മേഘങ്ങളും മനസ്സിനെ പ്രണയാര്‍ത്ഥമാക്കുന്ന കാഴ്ചയാണ് ഈ ഹില്‍സ്റ്റേഷന്‍ നമുക്കായി ഒരുക്കിത്തരുന്നത്.

 

വയനാടന്‍ കാഴ്ചകള്‍

650x433xtrekking-wayanad-chembra-peak.jpg.pagespeed.ic._un510szzM
സൗന്ദര്യം ആസ്വദിക്കുന്നതുപോലെ തന്നെ കാടിന്റെ വശ്യതയും വന്യതയും കൊണ്ട് നിറഞ്ഞ് നില്‍ക്കുന്ന ഈ കാടുകള്‍ ഇന്നും ഇതുപോലെ നില്‍ക്കുന്നതിന് കാരണം തന്നെ പുരാതനമായ നിരവധി േഗാ്രതവര്‍ഗങ്ങള്‍ ഇപ്പോഴും വയനാടന്‍ കാടുകളില്‍ ഉണ്ട് എന്നതുകൊണ്ട് തന്നെയാണ്. വനാന്തരങ്ങളില്‍ ഗുഹകളും ഏറുമാടങ്ങളും കാഴ്ചയുടെ കൗതുകം പുതുതലമുറയ്ക്ക് ഒരുക്കുമെന്നതില്‍ സംശയമില്ല.
ചരി്രതമുറങ്ങുന്ന വയനാടന്‍ മണ്ണും, ഇടതിങ്ങിയ കാടുകളും പ്ലാേന്റഷനുകളും ഇവിടം സഞ്ചാരികള്‍ക്ക് ്രപിയങ്കരമാക്കുന്നു. ലക്ഷ്വറി റിേസാര്‍ട്ടുകളും ആയുര്‍േവദ ചികിത്സയുെട േക്രന്ദങ്ങളും പ്രകൃതിജന്യ സുഗന്ധ്രദവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിേനാദസഞ്ചാരഭൂപടത്തില്‍ ്രശദ്ധ േനടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിെന്റയും കാഴ്ചകള്‍ നുകര്‍ന്ന് ഒരു യാത്ര.

 

പൂക്കോട് തടാകം

DSC05964image courtesy: ithirineramblog.blogspot.in

സമു്രദനിരപ്പില്‍ നിന്ന് 2100 മീറ്ററിലധികം ഉയരത്തിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. കബനീനദിയുടെ ശാഖയായി ഒഴുകുന്ന പനമരം അരുവിയുടെ ഉത്ഭവം പൂക്കോട് തടാകത്തില്‍ നിന്നാണ്. പ്രകൃതിയുടെ കളിത്തട്ടില്‍ നിറഞ്ഞ് നില്‍ക്കുന്ന പൂക്കോട് തടാകം ശുദ്ധജലതടാകങ്ങളില്‍ ഒന്നാണ്.
പച്ചപ്പിന്റെ സൗന്ദര്യം നുകര്‍ന്ന് ശീതളച്ഛായയില്‍ മലനിരകളാല്‍ ചുറ്റപ്പെട്ട ഇവിടം അേനകം ജലപ്പക്ഷികളുെടയും മീനുകളുെടയും ഉല്ലാസകേന്ദ്രമാണ്.
പ്രകൃതിയിലേക്കുള്ള യാത്രയില്‍ കുളിരേകാന്‍ ഇവിെട ബോട്ടിംഗും കുട്ടികള്‍ക്ക് കളിക്കാനായി പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. അനന്തമായ ആകാശവും താെഴ തടാകവും േചരുേമ്പാള്‍ പൂേക്കാടിെല സായാഹ്നം മതിവരാത്തതാകും.
കാടും കാട്ടുപക്ഷികളുെടയും മൃഗങ്ങളുെടയും ശബ്ദവും ചേര്‍െന്നാരുക്കുന്ന അപൂര്‍വമായ വിരുന്നാണ് പൂേക്കാടിേലക്കുള്ള യാ്രത. എങ്ങെന എത്തിേച്ചരാം വയനാട് ജില്ലയിെല െെവത്തിരിയില്‍ നിന്നും മൂന്ന് കിേലാമീറ്റര്‍ െതേക്കാട്ട് സഞ്ചരിച്ചാല്‍ പൂേക്കാെട്ടത്താം. വയനാട് ജില്ലയുെട ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്നും പൂേക്കാട് വെര 15 കിേലാമീറ്റര്‍ ദൂരമുണ്ട്. ആഗസ്ത് മുതല്‍ െമയ് വെരയാണ് പൂേക്കാട് സന്ദര്‍ശിക്കാന്‍ അനുേയാജ്യമായ സമയം. െെവത്തിരിയില്‍ നിന്നും പൂേക്കാേട്ടക്ക് ബസുകളും ജീപ്പുകളും സര്‍വീസ് നടത്തുന്നുണ്ട്. ഏറ്റവും അടുത്തുള്ള െറയില്‍െവ സ്‌േറഷന്‍ േകാഴിേക്കാടാണ്. ഇവിെട നിന്നും െെവത്തിരിയിേലക്ക് 60 കിേലാമീറ്റര്‍ ദൂരമുണ്ട്. ഏറ്റവും അടുത്തുള്ള വിമാനത്താവളമായ കരിപ്പൂര്‍ അന്താരാ്രഷ്ട വിമാനത്താവളത്തില്‍ നിന്നും ൈവത്തിരിയിേലക്ക് 83 കിേലാമീറ്റര്‍ ദൂരമുണ്ട്.

 

കുറുവ ദ്വീപ്

wayanadu (163)image courtesy: noufaldubai.blogspot.in/

മാനന്തവാടിയില്‍ നിന്നും 17 കി.മീ കിഴക്കുമാറിയാണ് കുറുവാദ്വീപ് സ്ഥിതി െചയ്യുന്നത്. ഒൗഷധ സസ്യങ്ങളാലും അപൂര്‍വ്വയിനം പക്ഷിമൃഗാദികളാലും മനംമയക്കുന്ന വനചാരുതയുെട ദൃശ്യഭംഗിയില്‍ കുറുവ ദ്വീപ് സഞ്ചാരികളുെട പറുദീസയാണ്. കബനിയുെട െെകവഴികൡ ഇഴപിരിഞ്ഞുള്ള ്രപകൃതിയുടെ സൗന്ദര്യം നുകരാം ഇവിടെയുള്ള െചറുദ്വീപുകൡ.
950 ഏക്കര്‍ വിസ്തീര്‍ണമുള്ള ദ്വീപില്‍ അനേകം ചെറു ജലാശയങ്ങളുണ്ട്. മഴക്കാലത്ത് കഴുത്തിെനാപ്പം വെള്ളത്തില്‍ മുങ്ങി ദ്വീപ് വിസ്മയകാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. സപ്തംബര്‍ ഒഴിച്ചുള്ള മാസംകഴിയുമ്പോള്‍ ദ്വീപിേലക്കുള്ള പ്രവേശനത്തിന് ഒരുക്കമാകുന്നു. പിന്നീട് മഴക്കാലെമത്തുന്നതുവെരയും നിലയ്ക്കാത്ത സഞ്ചാരികളുടെ ്രപവാഹം.
കടുത്ത േവനലിലും സൂര്യ്രപകാശം കടക്കാത്ത, വന്‍മരങ്ങള്‍ കുടചൂടിയ തണേലാരങ്ങള്‍ യാ്രതയുെട വയനാടന്‍ അനുഭവങ്ങള്‍ അവിസ്മരണീയമാക്കുന്നു. മുളം ചങ്ങാടങ്ങള്‍ കൂട്ടിെക്കട്ടി കബനിനദിയിലൂെട കുറുവെയ ചുറ്റിക്കാണാന്‍ റിവര്‍റാഫ്റ്റിങ് ഇവിെട ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

എടക്കല്‍ ഗുഹ

edakkal-caves_n

image courtesy: malayalamemagazine.com

കല്‍പ്പറ്റ ടൗണ്‍ ല്‍ നിന്നും ഏതാണ്ട് 25 കിലോമീറ്റര്‍ മാറിയാണ് സമു്രദ നിരപ്പില്‍ നിന്ന് 4000 മീറ്റര്‍ ഉയരത്തിലുള്ള എടക്കല്‍ ഗുഹസ്ഥിതിെചയ്യുന്നത്. ഗുഹയ്ക്ക് ഉള്ളിെല പാറകൡെല ലിഖിതങ്ങള്‍ െകാണ്ടുതെന്ന എടക്കല്‍ ഗുഹ േലാകെമമ്പാടുമുള്ള പുരാവസ്തു ഗേവഷകരുേടയുംചരി്രതകാരന്മാരുേടയും ്രശദ്ധയാകര്‍ഷിക്കുന്നു. 96 അടി നീളവും 22 അടി വീതിയും 30 അടി ഉയരവുമുള്ള വിള്ളല്‍ േപാലുള്ള ഭാഗമാണ് ഗുഹ. ഇൗ വിള്ളലിന് മുകള്‍ ഭാഗത്ത് തങ്ങി നില്‍ക്കുന്ന കൂറ്റന്‍ പാറ ഏവരിലും കൗതുകമുണര്‍ത്തുന്നു. മനുഷ്യരുെടയും മൃഗങ്ങളുെടയും ഉപകരണങ്ങളുെടയും ചി്രതങ്ങളാണ് ഇവിടെത്ത പാറയുെട ഭിത്തികൡ ആലേഖനം െചയ്യെപ്പട്ടിട്ടുള്ളത്. 1894 ല്‍ മലബാര്‍ േപാലീസ് സു്രപണ്ട് ആയിരുന്ന ഫോസ്റ്റര്‍ േവട്ടയ്ക്കിടയില്‍ ഇൗ ഭാഗത്തുനിന്നും പൗരാണിക കാലെത്ത ഉപകരണങ്ങള്‍ കെണ്ടത്തിയതായി േരഖെപ്പടുത്തിയിട്ടുണ്ട്.

ബാണാസുര തടാകം

Banasura-Sagar-Lake-4

image courtesy: indiumbound.com/

കല്‍പ്പറ്റയില്‍ നിന്നും 21 കിേലാമീറ്റര്‍ സഞ്ചരിച്ചാല്‍ വയനാട്ടിെല ്രപശസ്തമായ ബാണാസുര സാഗര്‍ ഡാമിെലത്താം. കബനി നദിയുെട െെകവഴിയിലാണ് മേനാഹരവും ്രപൗഢവുമായ ബാണാസുര സാഗര്‍ ഡാം സ്ഥിതിെചയ്യുന്നത്. 1979 ല്‍ ആരംഭിച്ച ബാണാസുര സാഗര്‍ െ്രപാജക്ടിെന്റ ഭാഗമായാണ് ബാണാസുര സാഗര്‍ ഡാം പണികഴിപ്പിച്ചത്.
ബാണാസുര സാഗര്‍ ഡാം, വയനാട് ഇന്ത്യയിെല ഏറ്റവും വലുതും ഏഷ്യയിെല രണ്ടാമേത്തതുമായ എര്‍ത്ത് ഡാമാണ് ബാണാസുര സാഗര്‍ ഡാം. ഇവിടെത്ത െചറു ദ്വീപുകള്‍ ചുറ്റുമുള്ള മായക്കാഴ്ചകൡേലക്ക് നിങ്ങെള കൊണ്ടുേപാകുന്നു. നിരവധി ആളുകള്‍ പശ്ചിമഘട്ടത്തിേലക്കുളള ്രടക്കിംഗ് ആരംഭിക്കുന്നത് ബാണാസുര സാഗര്‍ ഡാമില്‍നിന്നാണ്. ഇന്ത്യക്കാരും അല്ലാത്തവരുമായ സഞ്ചാരികള്‍ക്കിടയില്‍ വളെര ജന്രപീതിയുള്ള ഒന്നാണ് ബാണാസുര സാഗര്‍ ഡാം.

ബേഗൂർ വന്യജീവികേന്ദ്രം

 

begur_wildlife_sanctuary_wayanad20131031102601_193_1

കര്‍ണാടകത്തിെന്റ അതിര്‍ത്തിക്കടുത്ത് സ്ഥിതി െചയ്യുന്ന േബഗൂര്‍ വന്യജീവി സേങ്കതത്തില്‍ ആന, കാട്ടുേപാത്ത്, വിവിധതരം കുരങ്ങുകള്‍ എന്നിവ ധാരാളമുണ്ട്. ബാവലി പുഴയുെട തീരേത്താട്‌ചേര്‍ന്നാണ് ഇത് സ്ഥിതി െചയ്യുന്നത്. വന്യജീവി സേങ്കതത്തിന് നടുവിലൂെട 24 കി.മീ വരുന്ന കാട്ടുപാതയുണ്ട് ഇൗ യാ്രതയിലുടനീളം മൃഗങ്ങെള വളെര അടുത്ത് കാണാന്‍ കഴിയും വനംവകുപ്പിെന്റ അനുമതിേയാടുകൂടിമാ്രതേമ വന്യജീവി സേങ്കതത്തില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ.

ചെമ്പ്രമലകള്‍

chembra_peak_in_wayanad20131119171528_508_2
ചെമ്പ്രമലയ്ക്കുമുകളിലായിഒരു ഹൃദയതടാകമുണ്ട്.”’ലൗലേക്ക്’എന്ന് ഇംഗ്ലീഷുകാര്‍ വിശേഷിപ്പിച്ചസ്‌നേഹത്തിന്റെ തടാകം. ഈതടാകക്കരയില്‍ ഉല്ലാസവേളകള്‍ ചെലവഴിക്കാന്‍ വിരുന്നെത്തിയവര്‍ ധാരാളം. വിദൂരക്കാഴ്ചകളിലേക്ക് കണ്ണുപായിച്ച് മേഘങ്ങളെ കൈക്കുമ്പിളില്‍ഒതുക്കി വിനോദസഞ്ചാരികള്‍ ഇവിടെ തമ്പടിക്കുന്നു. ചെമ്പ്രമലയുടെ മുകളില്‍ നിന്നും വയലുകളും വലിയ കുന്നുകളും ഏറെയുള്ള വയനാടിനെ മുഴുവന്‍ കാണാം. പച്ചപ്പരവതാനിപോലെ നിരന്നുകിടക്കുന്ന സമതലത്തില്‍ കാഴ്ചമുടക്കി കോടമഞ്ഞും ഇവിടെ ഓടിയെത്തും.
പശ്ചിമഘട്ടമലനിരകളുടെ ജൈവവൈവിധ്യത്തില്‍ വിസ്മയകരമായ അനുഭൂതി കൂടിയാണ്‌ചെമ്പ്രമലയിലേക്കുള്ളയാത്ര. പാറയിടുക്കിലോ മരക്കൂട്ടത്തിനിടയിലോ കുളിര്‍കാറ്റുകൊണ്ട് ക്ഷീണമകറ്റാം. നഗരത്തിരക്കിലെ വിരസമായ അന്തരീക്ഷത്തില്‍ നിന്നും തണുപ്പില്‍ എല്ലാം മറക്കാന്‍ ഇവിടെ എത്തുന്നവരാണ് അധികപേരും. കര്‍ണാടകയില്‍നിന്നും ഉത്തരേന്ത്യയില്‍ നിന്നുമെല്ലാം ഒട്ടേറെ സഞ്ചാരികള്‍ ചെമ്പ്രമലയിലെത്തുന്നു. പാറയിടുക്കില്‍ വേരുകളാഴ്ത്തി കാലത്തിനോടു പ്രായംചോദിക്കുന്ന മുത്തച്ഛന്‍മരങ്ങളും ഇവിടെ ഏറെയുണ്ട്.

 

മുത്തങ്ങ വന്യജീവി സങ്കേതം

muthanga_wildlife_sanctuary20131031111301_12_1
തമിഴ്‌നാടിലെ മുതുമല വന്യജീവി സങ്കേതം ബന്ദിപൂര്‍ കടുവ സംരക്ഷണ കേന്ദ്രം നാഗര്‍ഹോള ദേശീയോദ്യാനം എന്നിവയോട് ചേര്‍ന്നതാണ് മുത്തങ്ങ വന്യജീവി സങ്കേതം. ആനകളും കടുവകളും മാനുകളും ധാരാളം ഇവിടെയുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 10 കി.മീ അകലെയാണിത്.

പക്ഷി പാതാളം

00202_169686
തിരുനെല്ലിയില്‍ നിന്ന് 7 കി.മീ അകലെ കാടിനുള്ളിലാണ് ഈ സ്ഥലം. ആയിരക്കണക്കിന് അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളിവിടെയുണ്ട്. കേരളത്തിലെ പക്ഷി സങ്കേതങ്ങളില്‍ പ്രധാനപ്പെട്ട ഒരിടമാണിവിടം.

തിരുനെല്ലി ശിവക്ഷേത്രം

thirunelly04
ബ്രഹ്മഗിരിയുടെ കൈവഴിയിലുടെ ഒഴുകിയെത്തുന്ന സ്വച്ഛശീതളമായ ഇവിടം ഗംഗ, സരസ്വതി എന്നീ പുണ്യനദികള്‍ സംഗമിക്കുന്നിടമാണെന്ന് വിശ്വാസം. പാപനാശിനിയായും അറിയപ്പെടുന്നു. പിതൃക്കളുടെ ആത്മശാന്തിക്കായി മലബാറിലെ ഹൈന്ദവവിശ്വാസികളുടെ പുണ്യകേന്ദ്രമായി ഇവിടം അറിയപ്പെടുന്നു. മനസ്സിനെയും ശരീരത്തെയും ഒരു പോലെ കുളിര്‍പ്പിച്ച് ഇവിടെ നിന്ന് ആത്മാക്കള്‍ക്ക് ശാന്തിയേകി പുറപ്പെടുന്നവര്‍ക്കും ആ ഒരു അനുഭവം നല്‍കുന്നു.