വാര്‍ത്താ ചാനല്‍ ‘പുതിയ തലമുറൈ’ ഓഫീസിനു നേരെ ആക്രമണം

single-img
12 March 2015

Puthiya-thalaimuraiചെന്നൈ: തമിഴ്‌നാട്ടില്‍ വാര്‍ത്താ ചാനല്‍ ‘പുതിയ തലമുറൈ’ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ  ബൈക്കിലെത്തിയ നാലംഗസംഘമാണ് ചാനല്‍ ഓഫീസിനു നേരെ ബോംബെറിഞ്ഞു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ചാനല്‍ വെബ്‌സൈറ്റ് പുറത്തുവിട്ടു. ഓഫീസിനു നേരെ അക്രമികള്‍ രണ്ടുതവണ ബോംബെറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതില്‍ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്.  സംഭവത്തില്‍ പോലിസ് അന്വേഷണം ആംരഭിച്ചു.

മൂന്നു ദിവസം മുമ്പ് താലിമാലയുടെ പ്രസക്തിയെ കുറിച്ചുള്ള ചര്‍ച്ച ചാനലില്‍ സംഘടിപ്പിച്ചത് ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്. ഇതേതുടര്‍ന്ന് പ്രതിവാര പരിപാടിയായ ‘ഉറക്കെ സൊല്ലുങ്കലി’ന്റെ ഞായറാഴ്ച സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡ് നിര്‍ത്തിവെച്ചിരുന്നു.

സ്ത്രീകളില്‍ താലി അനാവശ്യമായ ഭാരം അടിച്ചേല്‍പിക്കുന്നു. താലിയെ ചൊല്ലി  മാത്രം ഭര്‍ത്താക്കന്മാര്‍ സ്ത്രീകളെ മര്‍ദ്ദിക്കുകയും ഒഴിവാക്കുകയും ചെയ്യന്നു. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചയായിരുന്നു ചാനലില്‍ നടന്നുവരുന്നത്. ഇതിനെതിരെ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ രംഗത്തുവന്നിരുന്നു.