മന്ത്രി മാണി ഇന്ന് നിയമസഭയില്‍ താമസിക്കും; കൂടെ പ്രതിപക്ഷവും

single-img
12 March 2015

mani2_b

മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭ വളയുമെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചതോടെ മന്ത്രി കെ.എം മാണി ഇന്ന് നിയമസഭയില്‍ തങ്ങും. സമരരീതിയില്‍ മാറ്റം വരുത്തി നിയമസഭയില്‍ തങ്ങുമെന്നു പ്രതിപക്ഷവും വ്യക്തമാക്കി. ഇതോടെ നാളെ നാടകീയ രംഗങ്ങള്‍ക്ക് സഭ സാക്ഷിയാകുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെയാണ് പേഴ്‌സണല്‍ സ്റ്റാഫിലെ പതിനാല് ജീവനക്കാമരാടൊപ്പം കെ.എം. മാണി നിയമസഭാ മന്ദിരത്തില്‍ തങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി 610-ാം നമ്പര്‍ മുറിയാണ് ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നിയമസഭാമന്ദിരത്തില്‍ പ്രതിപക്ഷവും തങ്ങുന്നതോടെ നിയമസഭയ്ക്കുള്ളില്‍ തന്നെ മന്ത്രിയെ തടയാന്‍ അവര്‍ക്കു കഴിയുമെന്നാണ് വിശ്വസിക്കുന്നത്.