കല്‍ക്കരി അഴിമതിക്കേസില്‍ മന്‍മോഹന്‍സിങ്ങിനെ പ്രതിചേര്‍ത്തു

single-img
11 March 2015

ManmohanSingh.jpg67ന്യൂഡല്‍ഹി : കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പ്രത്യേക കോടതി പ്രതിചേര്‍ത്തു. കൂടാതെ കേസില്‍ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി മന്‍മോഹന്‍സിങ്ങിനും മറ്റ് പ്രതികളായ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, അഴിമതി നിരോധനവകുപ്പുകള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.  കല്‍ക്കരി കുംഭകോണക്കേസുകളില്‍ ഒന്നായ ഹിന്‍ഡാല്‍കോ കേസുമായി ബന്ധപ്പെട്ട് ജനുവരിയില്‍ സിബിഐ മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2005 ല്‍ താലബിറ ബ്ലോക്കില്‍ ഹിന്‍ഡാല്‍കോ കമ്പനിക്കായി കല്‍ക്കരിപാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്നാണ് കേസ്.

ആദിത്യ ബിര്‍ളഗ്രൂപ്പിന്റെ കമ്പനിയായ ഹിന്‍ഡാല്‍കോ നല്‍കിയ അപേക്ഷ ആദ്യം തള്ളിയിരുന്നെങ്കിലും പിന്നീട് ഈ അപേക്ഷ പരിഗണിച്ച കല്‍ക്കരിപ്പാടം അനുവദിക്കുകയായിരുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഭരണകാലത്ത് നല്‍കിയ 214 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.