വാക്കുതര്‍ക്കത്തിനിടെ പരസ്പരം വെടിവച്ച രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

single-img
9 March 2015

2532_LuckyOliver-4685135-blog-firing_gunപാറ്റ്ന: ബിഹാറില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം വെടിവച്ച രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ പാറ്റ്നയിലെ ബിക്രം ബ്ളോക് ഓഫീസിലാണ് സംഭവം. രണ്ടു പേരുടെയും തലയ്ക്കാണ് വെടിയേറ്റത്.

സംഭവസമയത്ത് രണ്ടു പേരും ഡ്യൂട്ടിയിലായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പരസ്പരം വെടിവെക്കുകയുമായിരുന്നു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് ഇരുവരും നിറയൊഴിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നിലെ കാരണം പോലീസ് പരിശോധിച്ചുവരികയാണ്.