ആലത്തിനെ മോചിപ്പിച്ചത് കേസുകളില്‍ ജാമ്യം ലഭിച്ചതിനാൽ- ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്

single-img
9 March 2015

rajnath_singh_26ന്യൂഡല്‍ഹി: ഒടുവിൽ ബിജെപിയും സമ്മതിച്ചു. തീവ്രവിഘടനവാദിയായ മസ്രത് ആലത്തിനെ മോചിപ്പിച്ചത് കേസുകളില്‍ ജാമ്യം ലഭിച്ചതിനാലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ജാമ്യം ലഭിച്ചതായി ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചതായും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരമന്ത്രി ലോക്സഭയില്‍ പറഞ്ഞു.

ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ആലത്തെ മോചിപ്പിച്ചതറിഞ്ഞയുടന്‍ തന്നെ ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ആലത്തിന്റെ പേരില്‍ 27 ക്രിമിനല്‍കേസുകളാണ് ഉള്ളതെന്നും കോടതി ഇവയില്‍ ജാമ്യം അനുവദിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നെന്നും. രണ്ട് വര്‍ഷത്തിലേറെ തടവില്‍ വെക്കാനാവില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മറുപടി നല്‍കിയതായും രാജ്നാഥ്സിങ് അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നിയമവകുപ്പുകളോട് ചോദിച്ചിട്ടുണ്ട്. മറുപടി ഈ സെഷനില്‍ തന്നെ സഭയെ അറിയിക്കുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.