സൗന്ദര്യത്തിന്റെ പേരില്‍ ആസിഡ് ആക്രമണങ്ങള്‍ക്കിരയായ യുവതികളുടെ ചിത്രങ്ങളുമായി അന്താരാഷ്ട്ര വനിതാദിനത്തിന് കലണ്ടര്‍ പുറത്തിറങ്ങുന്നു

single-img
7 March 2015

calendar-5അന്താരാഷ്ട്ര വനിതാദിനത്തില്‍ ആസിഡ് ആക്രമണത്തിനിരയായവരുടെ ചിത്രങ്ങളടങ്ങിയ കലണ്ടര്‍ പുറത്തിറങ്ങുന്നു. മാര്‍ച്ച് 8ന് പുറത്തിറങ്ങുന്ന കലണ്ടറിന്റെ പേരായി സുന്ദരം എന്നര്‍ത്ഥമുള്ള ബെല്ലോ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌റ്റോപ്പ് ആസിഡ് അറ്റാക്ക് എന്ന എന്‍.ജി.ഒ ആണ് അമിതാഭ് ബച്ചന്‍, യുവരാജ് സിങ്, എം.എസ് ധോണി, ഗുല്‍ പനാഗ് തുടങ്ങിയ പ്രശസ്തരുടെ പിന്തുണയോടെ കലണ്ടര്‍പുറത്തിറക്കുന്നത്. ഓണ്‍ലൈനായാണ് കലണ്ടറിന്റെ വില്‍പ്പന.

പുറമേയുള്ള സൗന്ദര്യത്തിലല്ലാതെ വ്യക്തിക്കുള്ളിലെ സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവരെക്കുറിച്ചും അവരുടെ സ്വപ്‌നങ്ങളെക്കുറിച്ചുമാണ് ബെല്ലോ സംസാരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കലണ്ടര്‍ ലോഞ്ചായിരിക്കും ഇതെന്നും മാര്‍ച്ച് 8 മുതല്‍ 2000 രൂപ വിലയുള്ള ഈ പ്രത്യേക കലണ്ടര്‍ ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.