സെക്‌സ് ചാറ്റിന് വിസമ്മതിച്ചു, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ദില്ലി മോഡലില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

single-img
7 March 2015

rapeസെക്‌സ് ചാറ്റിന് വിസമ്മതിച്ച പത്താംക്ലാസ്സുകാരിയെ ദില്ലി മോഡലില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. പെണ്‍കുട്ടിയുടെ സഹപാഠി തന്നെയാണ് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

സെക്‌സ്ചാറ്റിനു സഹപാഠികള്‍ നിര്‍ബന്ധിക്കുന്നതായി പെണ്‍കുട്ടി പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഹപാഠികള്‍ വീണ്ടും ഭീഷണിമുഴക്കിയത്. അതേസമയം സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഗൗനിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. പെണ്‍കുട്ടി മറ്റൊരു സ്‌കൂളിലേക്കു മാറിയതിന് ശേഷമാണു പൊലീസില്‍ പരാതി നല്‍കിയത്. ദേശീയ ബാലാവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.