ഇനി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ സമുദ്രതിര്‍ത്തി ലംഘിച്ചാല്‍ തങ്ങള്‍ വെടിവെയ്ക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി

single-img
7 March 2015

fish

ഇനി ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചാല്‍ തങ്ങള്‍ വെടിവയ്ക്കുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. ശ്രീലങ്കയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് സന്ദര്‍ശനം നടത്തുന്ന സമയത്താണ് വിവാദ പ്രസ്താവനയുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി രംഗത്ത് എത്തിയത്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താന്‍ന്തി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുന്ന ആളുകള്‍ക്കു നേരെ വെടിവയ്ക്കുന്നതില്‍ കുറ്റബോധം വേണ്ടായെന്ന വാദവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ലങ്കന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് നേരെ നടത്തുന്ന നടപടികളെ പ്രധാനമന്ത്രി ന്യായീകരിച്ച് സംസാരിച്ചത് വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കുമെന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി സുഷ്മ സ്വരാജും റെനില്‍ വിക്രമസിംഗെയും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.