മൂത്രത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാൻ കഴിയുന്ന ടോയ്‌ലറ്റുകളുമായി ബ്രിട്ടീഷ് ഗവേഷകര്‍

single-img
6 March 2015

Pee-powered-toiletലണ്ടന്‍: ഊര്‍ജ പ്രതിസന്ധി മറികടക്കുന്നതിന് മൂത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവേഷകര്‍. വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് സര്‍വകലാശാലയിലെയും സന്നദ്ധ സംഘടനയായ ഓക്‌സ്ഫാമിന്റെയും ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.  മൂത്രത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനായി ബ്രിസ്‌റ്റോളിലെ സര്‍വകലാശാല ക്യാമ്പസില്‍ പ്രത്യേക ടോയ്‌ലറ്റ് തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

മൈക്രോബിയൽ ഫ്യുവൽ സെൽ ഘടിപ്പിച്ച ടോയ്‌ലറ്റുകളിൽ നിന്നുമാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ബാക്റ്റീരിയകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ബയോ ഇലക്ട്രൽ കെമിക്കൽ സമ്പ്രദായമാണ് മൈക്രോബിയൽ ഫ്യുവൽ സെല്ലുകൾ.

സര്‍വകലാശാലയിൽ സ്ഥാപിച്ചിട്ടുള്ള ടോയ്‌ലറ്റ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനവുമായി പരമാവധി സഹകരിക്കാനാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.  വൈദ്യുതി ടോയ്‌ലറ്റുകളെ ഊർജ്ജപ്രതിസന്ധി നേരിടുന്ന അഭയാർഥി ക്യാമ്പുകളിലും മറ്റുമാണ് ഗവേഷകർ ആദ്യമായി ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.