ഹോളിയോട് അനുബന്ധിച്ച് ഗൂഗിൾ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി

single-img
6 March 2015

googleഇത്തവണ ഗൂഗിളും ഹോളി ആഘോഷിക്കുന്നു. ഹോളിയോട് അനുബന്ധിച്ച് പ്രത്യേക ഡൂഡില്‍ തയ്യാറാക്കിയാണ് ഗോഗിൾ ആഘോഷത്തിൽ പങ്കാളിയായത്. ഗൂഗിളില്‍ വര്‍ണങ്ങള്‍ വാരിവിതറുന്ന വിധത്തിലാണ് ഡൂഡില്‍ ക്രമീകരിച്ചിരിക്കുന്നത്.

വര്‍ണങ്ങളുടെ ആഘോഷമായ ഹോളി ഇന്ന്. പരസ്പരം വര്‍ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ കൈമാറിയുമാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി വിഭവമായ ഗുജിയയും ലഹരി പാനീയമായ ഭാംഗുമെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്.

ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുനമാസത്തിലെ പൗര്‍ണമിയാണ് ഹോളി. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ്‌ യഥാര്‍ത്ഥ ഹോളി ദിവസം.