ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നരകം ഉറപ്പിക്കുന്ന മാരകമായ പാപം ചെയ്യുന്ന പാപികളുണ്ട്, ക്ഷീണിതരും മരണാസന്നരുമായ മാതാപിതാക്കളെ മറന്നുജീവിക്കുന്നവര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

single-img
6 March 2015

Pope_Francis_greets_attendees_at_an_audience_for_the_deaf_and_blind

ഈ ഭൂമുഖത്ത് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നരകം ഉറപ്പിക്കുന്ന മാരകമായ പാപം ചെയ്യുന്ന പാപികളാണ് വാര്‍ദ്ധക്ക്യത്തിലെത്തിയ മാതാപിതാക്കളെ മറന്നുജീവിക്കുന്നവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്ഷീണിതരായ വൃദ്ധമാതാപിതാക്കളെ കാണാന്‍ പോകാത്തവര്‍ക്ക് നരകമേ വിധിച്ചിട്ടുള്ളുവെന്ന് പ്രായംചെന്ന മാതാവിനെ കാണാന്‍ എട്ടുമാസമായി വൃദ്ധസദനത്തിലേക്കു പോകാത്ത ഒരു കുടുംബത്തെ അപലപിച്ച് അദ്ദേഹം സൂചിപ്പിച്ചു.

പശ്ചാത്തപിച്ചു തെറ്റുതിരുത്തിയില്ലെങ്കില്‍ നരകം ഉറപ്പിക്കുന്ന ആത്മാവിനെ കാര്‍ന്നുതിന്നുന്നതാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇരുപതിനായിരത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഈ പാപമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുതിര്‍ന്നവരോടു നാം നന്നായി പെരുമാറിയില്ലെങ്കില്‍ വാര്‍ധക്യത്തില്‍ നമുക്കും നല്ല പരിചരണം ലഭിക്കില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

ക്ഷീണിതരും മരണാസന്നരുമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് അനിവാര്യമെന്നു കരുതുന്ന സ്ഥാനാര്‍ഥികള്‍ക്കേ വോട്ടു നല്‍കാവൂ എന്ന് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും കത്തോലിക്കാ ബിഷപ്പുമാര്‍ കഴിഞ്ഞയാഴ്ച ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു.