ബസ് കാത്തുനിന്ന 19 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

single-img
6 March 2015

rapeഉത്തര്‍പ്രദേശില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. അലഹബാദില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഓടുന്ന കാറില്‍ വെച്ചാണ് 19 വയസുകാരി കൂട്ടമാനഭംഗത്തിനിരയായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അലഹബാദിലെ ബസ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ നാല് യുവാക്കള്‍ കാറില്‍ ബലമായി പിടിച്ചുകയറ്റി മാനഭംഗപ്പെടുത്തുകയായിരുന്നു. നാല് പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. നാല് മണിക്കൂറോളം പീഡനത്തിനിരയാക്കിയതിന് ശേഷം പെണ്‍കുട്ടിയെ ജുന്‍സി വനപ്രദേശത്തു തള്ളുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.