ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടി ഓസ്‌ട്രേലിയ

single-img
4 March 2015

ausafg0403ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടി ഓസ്‌ട്രേലിയ .275 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ്‌ ഓസ്‌ട്രേലിയ നേടിയത്‌. ഓസ്‌ട്രേലിയയുടെ തന്നെ ഏറ്റവും വലിയ വിജയമാണിത്.ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ അടിച്ചു കൂട്ടിയത്‌ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 417 റണ്‍സ്‌ ആയിരുന്നു .ഡേവിഡ് വാര്‍ണറുടെയും സ്റ്റീവന്‍ സ്മിത്തിന്റെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും വെടിക്കെട്ടിന്റെ ബലത്തില്‍ ആയിരുന്നു ഓസ്‌ട്രേലിയ മികച്ച സ്കോർ നേടിയത്.വാര്‍ണര്‍ 133 പന്തില്‍ 178 റണ്‍സാണ് നേടിയത്.

 
സ്മിത്ത് 98 പന്തില്‍ നിന്ന് 95 ഉം മാക്‌സവെല്‍ 39 പന്തില്‍ നിന്ന് 88 ഉം റണ്‍സെടുത്തു.അഫ്‌ഗാനിസ്‌ഥാന്റെ മറുപടി 37.3 ഓവറില്‍ 142 ല്‍ അവസാനിച്ചു. അഫ്‌ഗാന്‍ നിരയില്‍ 33 റണ്‍സെടുത്ത നവ്‌റോസ്‌ മംഗലാണ്‌ ടോപ്‌സ്കോറര്‍. അഫ്ഗാന്‍ നിരയില്‍ ദൗലത്ത് സദ്രാനും ഷപൂര്‍ സദ്രാനും രണ്ട് വിക്കറ്റ് വീതവും ഹാമിദ് ഹസനും നവ്‌റോസ് മംഗലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 
നാലു വിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സനും രണ്ട് വിക്കറ്റ് വീതമെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡുമാണ് അഫ്ഗാന്‍ ഇന്നിങ്‌സിന് കൂച്ചുവിലങ്ങിട്ടത്.ഇന്ത്യ 2007ല്‍ ബര്‍മുഡയ്‌ക്കെതിരെ നേടിയ അഞ്ചിന് 413 റണ്‍സ് എന്ന സ്‌കോറിന്റെ റെക്കോഡാണ് ഓസീസ് കുതിപ്പില്‍ വഴിമാറിയത്._81395110_hi026156599