സ്നേഹിച്ചില്ലെങ്കിലും പിഴ ശിക്ഷ; ഭാര്യയെ സ്‌നേഹിക്കാത്ത ഭര്‍ത്താവിന് പിഴ ശിക്ഷ

single-img
4 March 2015

courtഭാര്യയെ സ്‌നേഹിക്കുന്നില്ലെന്ന്‌ വെളിപ്പെടുത്തിയ ഭര്‍ത്താവിന്‌ കോടതി പിഴ ശിക്ഷ വിധിച്ചു. ടര്‍ക്കിയിലാണ്‌ സംഭവം നടന്നത്. വിവാഹ മോചനത്തിനായിട്ടാണ് ദമ്പതികൾ കോടതിയെ സമീപിച്ചത്. എന്നാൽ പണികിട്ടിയത്‌ ഭര്‍ത്താവിനായിരുന്നു. വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്നതിനിടെ താന്‍ ഭാര്യയെ സ്‌നേഹിക്കുന്നില്ലെന്ന്‌ ഭര്‍ത്താവ്‌ കോടതിയില്‍ മൊഴി നല്‍കി. തുടർന്ന് കോടതി ഭര്‍ത്താവിന്‌ പിഴ ശിക്ഷ വിധിച്ചു.

തന്നെ വഞ്ചിച്ച പങ്കാളിയില്‍ നിന്ന്‌ നഷ്‌ടപരിഹാരം വേണമെന്ന്‌ രണ്ട്‌ പേരും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന്‌ മാത്രം പിഴ ഈടാക്കാനാണ്‌ കോടതി ഉത്തരവിട്ടത്‌. ഭര്‍ത്താവിന്റെ പെരുമാറ്റം ‘ഇമാഷണല്‍ വയലന്‍സായി’ കണക്കാക്കിയ കോടതി. ഭര്‍ത്താവിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം ഭാര്യയെ ഏറെ വേദനിപ്പിച്ചുവെന്നും കോടതി വിലയിരുത്തി.

അതേസമയം ഭാര്യ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നതായി ഭര്‍ത്താവ്‌ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ ഇയാളുടെ ആരോപണങ്ങള്‍ മുഖവിലയ്‌ക്ക് എടുക്കാന്‍ കോടതി തയ്യാറായില്ല.