മോഹന്‍ലാല്‍ ഒരക്ഷരം മിണ്ടുന്നില്ല, ലാലിസം ചെക്ക് ഭദ്രമായി സേഫിനുള്ളില്‍ തന്നെ

single-img
4 March 2015

Lalisom Stills-Images-Mohanlal-Ratheesh Vega-Onlookers Mediaകോട്ടയം : ചെക്ക് എന്ത് ചെയ്യണമെന്ന് നടന്‍ മോഹന്‍ലാല്‍ പറയാത്തതാണ് ഇപ്പോഴും ചെക്ക് എവിടേക്ക് വക കൊള്ളിക്കണമെന്ന് തീരുമാനമെടുക്കാത്തതിന് കാരണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . ഈ ചെക്കിന് സാമ്പത്തിക വര്‍ഷം തീരുന്നുവെന്നത് ഒരു പ്രശ്‌നമല്ലെന്നും ഫണ്ട് എപ്പോള്‍ വേണമെങ്കിലും വക കൊള്ളിക്കാമെന്നും അദേഹം പറഞ്ഞു. 2007 മുതല്‍ ഉള്ള ഫണ്ട് ആണ് ഗെയിംസ് ഫണ്ട് എന്നും തീരുവഞ്ചൂര്‍ വ്യക്തമാക്കി.

 

സാങ്കേതിക വാദങ്ങളുയര്‍ത്തി മോഹന്‍ലാലില്‍ നിന്ന് പണം തിരികെ വാങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടെന്ന സൂചന നേരത്തെ തന്നെയുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ‘തിരനോട്ടം’ മുതല്‍ ഈയിടെ അഭിനയിച്ച സിനിമകളിലെ വരെ രംഗങ്ങള്‍ ഹോളോഗ്രാമിലൂടെ രംഗത്തത്തെിക്കുകയായിരുന്നു ലക്ഷ്യം. ‘കഥാപാത്രമല്ലാത്ത നടനും നടന്‍ ജീവന്‍കൊടുത്ത കഥാപാത്രങ്ങളും രണ്ടും കണ്ടുനില്‍ക്കുന്ന ആസ്വാദക വൃന്ദവും എന്ന ത്രികോണമിതി’ എന്ന സങ്കല്‍പത്തിലാണ് സംഗീത ബാന്‍ഡ് ആരംഭിച്ചത്. ചുരുക്കത്തില്‍ ലാല്‍ എന്ന നടന്റെ പ്രതിച്ഛായക്കുവേണ്ടിയുള്ള ഒരു സ്വകാര്യ സംരംഭം മാത്രമായാണ് ‘ലാലിസം ബാന്‍ഡ്’ ആരംഭിച്ചത്. ‘ലാലിസം ദ ലാല്‍ ഇഫക്ട്’ എന്ന പേരില്‍ 2015 ആദ്യമാസങ്ങളിലൊന്നില്‍ ഷോ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. മാസങ്ങള്‍ നീളുന്ന പരിശീലനവും തയ്യാറെടുപ്പും കഴിഞ്ഞാണ് ഇത്തരം മെഗാ സംഗീത ബാന്‍ഡുകള്‍ അരങ്ങിലെത്താറ്. എന്നാല്‍, അപ്രതീക്ഷിതമായി ‘ലാലിസം’ സംഗീത ബാന്‍ഡിന്റെ അരങ്ങേറ്റത്തിന് ദേശീയ ഗെയിംസ് വേദി ഒത്തു കിട്ടയതോടെ പ്രതിഛായ വര്‍ധനവിന് ഇറങ്ങിയ ലാലിന് തൊട്ടതൊക്കെ പിഴയ്ക്കുകയായിരുന്നു .