നിര്‍ഭയാ ഡോക്യുമെന്ററിയുടെ പേരില്‍ മാധ്യമയുദ്ധവും, എന്‍ഡിടിവിക്കെതിരെ ടൈംസ് നൗ

single-img
4 March 2015

Times_Now_2010ബിബിസിയുടെ ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററിയുടെ പേരില്‍ രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ എന്‍ഡിടിവിയും ടൈംസ് നൗവും തുറന്ന പോരിന്. ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയ എന്‍ഡിടിവിക്കെതിരെ ക്യാംപെയ്‌നുമായാണ് ടൈംസ് നൗ രംഗത്തെത്തിയിരിക്കുന്നത്.. ബിബിസി ന്യൂസിനും മറ്റ് അന്താരാഷ്ട്ര ചാനലുകള്‍ക്കുമൊപ്പം മാര്‍ച്ച് എട്ടിനാണ് ഇന്ത്യാസ് ഡോട്ടര്‍ ഡോക്യുമെന്ററി എന്‍ഡിടിവി സംപ്രേഷണം ചെയ്യാന്‍ ഒരുങ്ങുന്നത്.

 

ഡല്‍ഹി കൂട്ടബലാത്സംഗ കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച മുകേഷ് സിംഗ് എന്ന കുറ്റവാളിയെ ജയിലിനകത്ത് വെച്ച് ലെസ്ലി അഭിമുഖം നടത്തിയപ്പോള്‍ അയാള്‍ പറഞ്ഞത് ചെയ്ത തെറ്റില്‍ പശ്ചാത്താപമില്ലെന്ന മട്ടിലാണ്. തന്നെയുമല്ല, ബലാത്സംഗം നടന്നതിന് ഉത്തരവാദി പെണ്‍കുട്ടിയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഞായറാഴ്ച്ച ബിബിസി അവരുടെ സ്റ്റോറിവില്ലെ എന്ന പരിപാടിയിലൂടെ ഇയാളുടെ ബൈറ്റ് പുറത്ത് വിട്ടതോടെ ഡല്‍ഹി കൂട്ടബലാത്സംഗവും മറ്റും വീണ്ടും ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര ചാനലുകള്‍ക്കൊപ്പം തങ്ങളും ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് എന്‍ഡിടിവി അറിയിച്ചത്.

 

ഇതിന് പിന്നാലെയാണ് എന്‍ഡിടിവിയെ മുഖ്യശത്രുവായി കാണുന്ന അര്‍ണാബ് ഗോസ്വാമിയുടെ ടൈംസ് നൗ ചാനല്‍ എന്‍ഡിടിവിയുടെ ചെയ്തികളെ അപലപിച്ച് കൊണ്ട് ക്യാംപെയിന്‍ ആരംഭിച്ചത്.