ഭീകരരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ എന്ത് വ്യത്യാസം? മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് സൈന്യം പലസ്തീന്‍ ബാലനോട് കാട്ടുന്ന കൊടും ക്രൂരതയുടെ വീഡിയോ പുറത്ത്

single-img
4 March 2015

ഭീകരരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ എന്ത് വ്യത്യാസം? മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് സൈന്യം പലസ്തീന്‍ ബാലനോട് കാട്ടുന്ന കൊടും ക്രൂരതയുടെ വീഡിയോ പുറത്ത്ഐഎസ് ഭീകരര്‍ കാട്ടുന്ന ക്രൂരത ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ കൊടും ക്രൂരത കാട്ടുന്ന ഭീകരര്‍ക്ക് തുല്യമാണോ ഇസ്രായേല്‍ സൈന്യവും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കാരണം സൈന്യം പലസ്തീന്‍ ബാലനോട് കാട്ടുന്ന കൊടും ക്രൂരത കണ്ടാല്‍ ആരുടെയും മനസ്സ് തകര്‍ന്നുപോകും.

പലസ്തീന് ബാലനെ പട്ടിയെ കൊണ്ട് കടിപ്പിച്ച സംഭവത്തില്‍ ഇസ്രായേല്‍ സൈനികര്‍ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നത്.  സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ക്കഴിഞ്ഞു. പ്രതിഷേധം കനത്തതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇസ്രായേല്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.  16കാരനായ ഹംസ അബു ഹാഷിമാണ് സൈനികരുടെ ക്രൂരതയ്ക്ക് ഇരയായത്.

വെസ്റ്റ് ബാങ്കിലെ കാര്‍മെയി സൂറില്‍നിന്ന് ഡിസംബറില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇസ്രായേല്‍ എംപി മൈക്കിള്‍ ബെന്‍ ആരി ഈ വീഡിയോ ഫെയ്‌സ്ബുക്കിലിട്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്. ”സൈന്യം കുട്ടി ഭീകരവാദിയെ ഒരു പാഠം  പഠിപ്പിക്കുന്നു” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ അപ്‌ലോഡ് ചെയ്തത്. ഭീകര ദൃശ്യം വിവാദമായതോടെ ഇയാള്‍ വീഡിയോ പിന്‍വലിച്ചു. അപ്പോഴേക്കും വീഡിയോ ഓണ്‍ലൈനില്‍ വൈറലായി കഴിഞ്ഞിരുന്നു.

httpv://www.youtube.com/watch?v=Ukwc8iGuScM