ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ 6 മലയാളികള്‍

single-img
3 March 2015

forbes-logoലോകത്തിലെ അതിസമ്പന്നരുടെ ഫോബ്‌സ് മാസികയുടെ പുതുക്കിയ പട്ടികയിൽ ആറ് മലയാളികള്‍ ഇടം നേടി

1. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി – 2.5 ബില്യണ്‍ ഡോളർ

Yusuff-Ali-MAഎംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ എം.എ യൂസഫലി തൃശൂര്‍ ജില്ലയിലെ നാട്ടികയിൽ 1955 നവംബര്‍ 5ന് ജനിച്ചു.  സ്വദേശിയാണ്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടർ, കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാനുമായ ഇദ്ദേഹത്തിന് സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

2. രവി പിള്ള   – 2.4 ബില്യണ്‍ ഡോളർ

ravi-pillaiആര്‍പി ഗ്രൂപ്പ് ഉടമയായ ഡോ. രവി പിള്ള. ബഹ്‌റൈനിലെ നാസര്‍ അല്‍ ഹജ്‌റി ഗ്രൂപ്പ് എന്നിവയുടെ മേധാവിയാണ്. കൊല്ലം ജില്ലയിലെ മതിലില്‍ പ്രദേശത്ത് ദി റാവിസ് എന്ന പേരില്‍  പഞ്ചനക്ഷത്രഹോട്ടല്‍ ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. 2010 ല്‍ പദ്മശ്രീ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

3. സണ്ണി വര്‍ക്കി – 2 ബില്യണ്‍ ഡോളര്‍

Varkey_1ദുബായ് ആസ്ഥാമനാക്കി പ്രവർത്തിക്കുന്ന ജെംസ് എജുക്കേഷന്‍ ഗ്രൂപ്പിന്റെ മേധാവി.

4. ക്രിസ് ഗോപാലകൃഷ്ണന്‍                         – 1.9 ബില്യണ്‍ ഡോളര്‍

kris-gopalakrishnanഇന്‍ഫോസിസിന്റെ ഏഴ് സ്ഥാപകരില്‍ ഒരാളുമാണ് ക്രിസ് ഗോപാലകൃഷ്ണന്‍. ഇപ്പോള്‍ ഇദ്ദേഹം ഇന്‍ഫോസിസിന്റെ എക്‌സിക്യുട്ടീവ് വൈസ്‌ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ക്രിസ് ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയാണ്.

5. ആസാദ് മൂപ്പന്‍  – 1.1 ബില്യണ്‍ ഡോളര്‍

27-11-12  Dr Azad Moopen-Chairman of DM Healthcare-33rd floor ASPECT Tower D Business Bay-ABEപ്രമുഖ വ്യവസായിയും ഡോക്ടറുമായ് ആസാദ് മൂപ്പന്‍. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

6. ടി.എസ് കല്യാണരാമന്‍  – 1.1 ബില്യണ്‍ ഡോളര്‍

kalyanaramanഇന്ത്യയിലെ പ്രമുഖ വ്യവസായിയും കല്യാണ്‍ ഗ്രൂപ്പിന്റെ മനേജിംങ് ഡയറക്ടറുമാണ് കല്യാണരാമൻ.