ഇനിയൊരു ചുവടുമാറ്റമാകാം, നയന്‍സ് ഇനി  പൊലീസ് വേഷത്തില്‍

single-img
3 March 2015
South-Indian-Actress-Nayanthara-Picture-009ഗ്ലാമര്‍ റോളുകളില്‍ തിളങ്ങിയ നയന്‍താര ഇനി പോലീസ് വേഷത്തില്‍. ജയം രാജയുടെ പേരിടാത്ത ചിത്രത്തില്‍ പൊലീസുകാരിയായിട്ടാണ് നയന്‍ അഭിനയിക്കുന്നത്. ജയം രവിയാണ് ചിത്രത്തിലെ നായകന്‍. ഗ്ലാമര്‍ റോളുകളില്‍ നിന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്കുള്ള നയന്‍സിന്റെ ചുവടുമാറ്റം ആരാധകരെ തെല്ല് നിരാശപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രമുള്‍പ്പെടെ മൂന്ന് സിനിമകള്‍ക്ക് വേണ്ടിയാണ് താരം കരാറൊപ്പിട്ടിരിക്കുന്നത്. ശേഖര്‍ സംവിധാനം ചെയ്ത് നയന്‍താര നായികയാകുന്ന അനാമിക തമിഴിലും തെലുങ്കിലുമായി  അടുത്തു തന്നെ റിലീസ് ചെയ്യും.