ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകൾ പണമിടപാടുകള്‍ക്ക് നിര്‍ബന്ധമാക്കുന്നു

single-img
3 March 2015

1392888418762_SBI_GLOBAL_INTERNATIONAL_DEBIT_CARD.JPGപണമിടപാടുകൾ നടത്തുന്നതിനു ഇനി മുതൽ ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകൾ നിർബന്ധമാക്കുന്നു.ഇതിന്റെ തുടക്കമെന്ന നിലയ്ക്ക് 5000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടൽ ബില്ലുകളുടെ പണമിടപാട് ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകൾ വഴി നിർബന്ധമാക്കും.കള്ളപ്പണം തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണു പുതിയ തീരുമാനം

കള്ളപ്പണം തടയുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ബജറ്റില്‍ വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. ഇടപാടുകാരില്‍നിന്ന് ബാങ്ക് ഈടാക്കുന്ന തുകയുടെ ഒരുഭാഗം വഹിക്കുന്നകാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം തന്നെ പുതിയ ഓഫറുമായി രംഗത്ത് വന്നിട്ടുണ്ട്.