കൊലയാളി നിസാമിന് ഊണിന് പകരം വിളമ്പുന്നത് ജയിലില്‍ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്ന ചിക്കന്‍ബിരിയാണി

single-img
2 March 2015

Nisamചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിനു ജയിലില്‍ ഊണിന് പകരം വിളമ്പുന്നത് ചിക്കന്‍ ബിരിയാണിയെന്ന് ആരോപണം. ധ്യമേഖലാ ജയില്‍ ഡിഐജി പി. രാധാകൃഷ്ണന്‍ ഇതു സംബന്ധിച്ച് മഅന്വേഷണം ആരംഭിച്ചു.

രണ്ടാഴ്ചയായി ഊണിന് പകരം ജയിലില്‍ വില്‍പനയ്ക്കായി പാചകം ചെയ്യുന്ന ചിക്കന്‍ ബിരിയാണി സഹതടവുകാരെ ഉപയോഗിച്ചു നിസാം രഹസ്യമായി സെല്ലില്‍ വരുത്തി കഴിക്കുന്ുവെന്നാണ് രഹസ്യ റിപ്പോര്‍ട്ടുകള്‍. ഈ അനധികൃത നടപടി ഹെഡ് വാര്‍ഡറും ഭക്ഷണവിതരണ ചുമതലയുള്ള ഉദ്യോഗസ്ഥനും അറിഞ്ഞുകൊണ്ടു തന്നെയെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

തടവുകാര്‍ പകല്‍ സമയത്തു ജയില്‍ വളപ്പില്‍ ജോലിയിലായിരിക്കുമ്പോഴാണ് നിസാമിന്റെ കൂടെയുള്ള സഹതടവുകാര്‍ ഇയാള്‍ക്കായി ചിക്കന്‍ ബിരിയാണി വാങ്ങിക്കൊണ്ടു വരുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ബിരിയാണി പാകം ചെയ്യുന്നവര്‍ക്കുപോലും ഇത് കഴിച്ചുനോക്കാന്‍ നിയമം അനുവദിക്കാത്ത സഹാചര്യത്തിലാണ് ഒരു കൊലക്കേസ് പ്രതിക്കായി ഇത്തരത്തില്‍ അധികൃതരുടെ ഒത്താശ്ശയോടെ നീക്കുപോക്കുകള്‍ നടത്തുന്നത്.

നിസാമിനെ ജയില്‍ അധികൃതര്‍ വഴിവിട്ടു സഹായിക്കുന്നുണ്ടെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് ജയില്‍ വകുപ്പും സ്‌പെഷല്‍ ബ്രാഞ്ചും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.