ഷെഹസാദ് ഒരു സെല്‍ഫിയെടുത്തു, പക്ഷേ അത് വിവാദ സെല്‍ഫിയായത് ഇങ്ങനെ…………

single-img
2 March 2015

unnamfewedഒരു വിജയം കൊണ്ട് ഏതെങ്കിലും ടീമിന്റെ ആരാധകര്‍ തൃപ്തിപ്പെടുമോ? ഒരിക്കലുമില്ല. തോറ്റ് തോറ്റ് തുന്നംപാടുന്ന പാക്ക് ക്രിക്കറ്റ് ടീമിന്റെ ആരാധകര്‍ കളിക്കാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ എങ്ങനെ സഹിക്കും. അത്തരമൊരു കാരണംകൊണ്ട് തന്നെയാണ് പാക്ക് ഓപ്പണര്‍ അഹമ്മദ് ഷഹസാദിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പരിഹസിക്കുന്നത്. സെല്‍ഫി ഭ്രമമാണ് ഷെഹസാദിനെ കുഴക്കിയിരിക്കുന്നത്. അഫ്രിദിയും ഷഹസാദും ഒരുമിച്ചെടുത്ത സെല്‍ഫി പോസ്റ്റ് ചെയ്തതിനെതിരെയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. ട്വിറ്ററില്‍ കടുത്ത പ്രതിഷേധമാണ് താരങ്ങള്‍ക്കെതിരെ ഉയരുന്നത്.

കഴിഞ്ഞ ദിവസം സിംബാവെക്കെതിരായി നടന്ന മത്സരത്തില്‍ അഫ്രിദിയും ഷഹസാദും പൂജ്യത്തിന് പുറത്തായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധം കനക്കുകയാണ്.നേരത്തെ ടീം സെലക്ടര്‍ മൊയിന്‍ ഖാന്‍ ചൂതാട്ട കേന്ദ്ര സന്ദര്‍ശിച്ചതിന്‍രെ പേരില്‍ വിവാദം കത്തിപ്പടരുന്നതിനിടെയാണ് ഷെഹസാദിനെതിരെയുള്ള പരിഹാസം.