മദ്യലഹരിയില്‍ അമ്മയുമായി വഴക്കിട്ട മകന്‍ വരുമാനമാര്‍ഗ്ഗമായ സ്വന്തം ഓട്ടോ കത്തിച്ചു

single-img
2 March 2015

Aotoഅമ്മയുമായി വഴക്കിട്ട് പോയി മദ്യപിച്ച് തിരിച്ചെത്തിയ മകന്‍ മദ്യലഹരിയില്‍ താന്‍ ഓടിക്കുന്ന ഓട്ടോ കത്തിച്ചു. കുടപ്പനക്കുന്ന് ദയാനഗര്‍ സ്വദേശി ദീപു (34) ആണു സ്വന്തം അമ്മയോടുള്ള ദേഷ്യത്തിന് സ്വന്തം വരുമാനമാര്‍ഗ്ഗം കത്തിച്ച് ചാമ്പലാക്കിയത്.

ദീപുവിന്റെ അമ്മയുടെ പേരിലുള്ളതാണ് ഓട്ടോറിക്ഷ. അമ്മയുടെ പരാതിയില്‍ ദീപുവിനെതിരേ പേരൂര്‍ക്കട പോലീസ് കേസെടുത്തു.